ദുബൈ: സംരംഭകര്‍ക്കും, നിക്ഷേപകര്‍ക്കും, ബിസിനസ് പ്രൊഫഷനലുകള്‍ക്കുമായി പ്രഖ്യാപിക് കപ്പെട്ട ദീര്‍ഘകാല വിസാ പദ്ധതി പ്രകാരം ആസ്ടെക് ഗ്രൂപ്പ് ചെയര്‍മാനും എം.ഡിയും, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ഡയറക്ടറുമായ അനൂപ് മൂപ്പനും, ഭാര്യ സിഹാം മൂപ്പനും, രണ്ട് മക്കള്‍ക്കും യു.എ.ഇ ഗവണ്മെന്റ് 10 വര്‍ഷത്തെ ദീര്‍ഘകാല ഗോള്‍ഡ് കാര്‍ഡ് വിസ അനുവദിച്ചു. റിയല്‍ എസ്റ്റേറ്റ്, ആരോഗ്യപരിചരണ രംഗങ്ങളിലെ പുരോഗതിക്ക് വേണ്ടി നല്കിയ പ്രയത്നങ്ങള്ക്കുളള പ്രോത്സാഹനമായി വിശിഷ്ട വിസ അനുവദിക്കപ്പെട്ടത് ആദരവായി കാണുന്നതായി അനൂപ് മൂപ്പന് പറഞ്ഞു. 2002 മുതല്‍, ദുബൈ, ഒമാന്‍, സൗദി അറേബ്യ, ഇന്ത്യ എന്നിവിടങ്ങളിലെ നിര്‍മ്മാണ മേഖലയിലും, അബൂദബിയിൽ ഒായില്‍ ഫീല്‍ഡ് സര്‍വീസസ് ആൻറ് ട്രേഡിങ്ങ് കമ്പനിയിലൂടെയും ശ്രദ്ധേയനായ അനൂപ് മൂപ്പൻ 2009ലാണ് ആസ്റ്റര്‍ ഡയറക്ടറായി ചുമതലയേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.