അബൂദബി: എവിടെയെങ്കിലും ടാക്സിയോ ബസോ കാത്തു നിൽക്കുേമ്പാൾ കൊണ്ടു വിടാം, 30 ദിർഹം തന്നാൽ മതിയെന്നും മറ്റും പറഞ്ഞ് സ്വകാര്യ കാറുകളും വണ്ടികളും മറ്റും അരികിൽ വന്ന് നിർത്താറില്ലേ^ അത്തരം അനധികൃത ടാക്സികൾ നിയമവിരുദ്ധമാണെന്ന് അബൂദബി പൊലീസ് വീണ്ടും ഒാർമിപ്പിക്കുന്നു.സ്വകാര്യ കാറിൽ ആളുകളെ ലക്ഷ്യസ്ഥലങ്ങളിലെത്തിച്ച് പണം വാങ്ങിയാൽ 3000 ദിർഹം പിഴയും 24 ബ്ലാക് പോയിൻറുമാണ് ശിക്ഷ.
ഇതിനു പുറമെ 30 ദിവസത്തേക്ക് വാഹനം പിടിച്ചു വെക്കുകയും ചെയ്യും.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിെൻറ ഭാഗമായാണ് ഇത്തരം അനധികൃത സമ്പ്രദായങ്ങൾ തടയുന്നതെന്ന് ഗതാഗത സുരക്ഷാ വിഭാഗം ഡയറക്ടർ ബ്രിേഗഡിയർ ഇബ്രാഹിം സുൽത്താൽ അൽ സാബി പറഞ്ഞു. ലൈംഗിക അതിക്രമങ്ങൾ, മോഷണം, വഞ്ചന, തർക്കങ്ങൾ എന്നിവക്കെല്ലാം ഇതുപോലുളള വാഹനങ്ങളിൽ കയറി യാത്ര ചെയ്യുന്നതിനിടെ സാധ്യത ഏറെയാണ്. പലപ്പോഴും നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവരാവും വാഹനം ഒാടിക്കുന്നതും.
ഇൗ വർഷം ജൂൺ വരെ 2000 പേർക്കാണ് അനധികൃത ടാക്സി നടത്തിയതിന് പിഴ ചുമത്തപ്പെട്ടത്. നേരത്തേ ദുബൈയിൽ ആർ.ടി.എ അനുമതിയോടെ ഒരേ റൂട്ടിൽ സഞ്ചരിക്കുന്നവർക്കായി ഷെയർക്നി എന്ന സംവിധാനം നിലവിലുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദുബൈയിൽ റോഡ് ഗതാഗത അതോറിറ്റി അനുമതി പിൻവലിച്ചു. വെബ്സൈറ്റ് പ്രവർത്തനവും നിർത്തിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.