ഷാർജ: കെട്ടിടത്തിൽ നിന്ന് ഇന്ത്യക്കാരനായ പ്രവാസിക്ക് ദാരുണാന്ത്യം. 40കാരനാണ് മരിച്ചത്. ഷാർജ ഇൻഡസ്ട്രിയൽ ഏരിയ7ൽ ഡിസംബർ എട്ടിന് വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവമെന്ന് ഷാർജ പൊലീസ് അറിയിച്ചു. മൂന്ന് നില കെട്ടിടത്തിൽ നിന്ന് വീണ നിലയിലാണ് കണ്ടെത്തിയത്.
ഇതേ കെട്ടിടത്തിൽ താമസക്കാരനായ സഹപ്രവർത്തകനാണ് യുവാവ് ബോധരഹിതനായി കിടക്കുന്നതായി പൊലീസിൽ റിപോർട്ട് ചെയ്തത്. പൊലീസ് എത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അപകടമോ ആത്മഹത്യയാണോ എന്ന് വ്യക്തമല്ല. സംഭവത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.