ഉമ്മുല്‍ഖുവൈന്‍: പൊതുമാപ്പ് അപേക്ഷകരായ ഇന്ത്യക്കാര്‍ക്ക് സേവനം ലഭ്യമാക്കുന്നതിന് ഉമ്മുല്‍ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന് സാമൂഹിക ജീവകാരുണ്യ സംഘടനകളെ ഉള്‍പ്പെടുത്തി പ്രത്യേക കമ്മറ്റിക്ക് രൂപം നല്കി. ഹെൽപ് ഡെസ്ക് പ്രവര്‍ത്തനോദ്ഘാടനം പ്രസിഡൻറ് സജാദ് നാട്ടിക നിര്‍വ്വഹിച്ചു. ആഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെ പ്രാബല്യമുള്ള പൊതുമാപ്പ് സൗകര്യം പ്രയോജനപ്പെടുത്തേണ്ടവര്‍ രാവിലെ 9 മണി മുതല്‍ 1 മണിവരേയും, വൈകീട്ട് 5 മണി മുതല്‍ 9 മണി വരേയും ഹെൽപ് ഡെസ്കില്‍ പേരുകള്‍ രജിസ്റ്റർ ചെയ്യണം. ഉമ്മുല്‍ഖുവൈന്‍ ഹോസ്പിറ്റലിന് സമീപം ആരോഗ്യവകുപ്പ് കെട്ടിടത്തിന് താഴെ പ്രവര്‍ത്തിക്കുന്ന അല്‍സബീല്‍ ടൈപിങ് സെൻററിലാണ് ഹെൽപ് ഡെസ്ക് ക്രമീകരിച്ചിട്ടുള്ളത്. ബന്ധപ്പെടേണ്ട നമ്പര്‍: 050-5172118/052-1520507/050-2274702.
സംഘടനാ പ്രതിനിധികളായ അബ്ദുല്ല താണിശ്ശേരി (കെ.എം.സി.സി.), സഞ്ചു പിള്ള (ഇന്‍കാസ്), പ്രസൂദന്‍ (മാസ്സ്), സോമരാജന് (സേവനം), നാദിര്‍ഷ (പ്രവാസി ഇന്ത്യ), സക്കറിയ്യ (ജി.പി. ഡബ്ലു.എ), തുടങ്ങിയവര്‍ സംസാരിച്ചു. വൈസ് ചെയര്മാന് പി.കെ. മൊയ്തീന് ആശംസയർപ്പിച്ചു. ജന. സെക്രട്ടറി മുഹമ്മദ് മൊഹിയുദ്ദീന്‍ സ്വാഗതവും കണ്‍വീനര്‍ വിദ്യാധരൻ നന്ദിയും പറഞ്ഞു. ഇന്ന് രാത്രി എട്ടു അസോസിയേഷന് കമ്യൂണിറ്റി ഹാളില്‍ പൊതുമാപ്പിനെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് ഐ.ആര്.സി. ജനറല്‍ സെക്രട്ടറി അഡ്വ. നജ്മുദ്ദീന് മറുപടി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.