അജ്​മാൻ ഈഡൻ ഗാർഡൻ 

ഇവിടെയുണ്ട്​ ഈഡൻ ഗാർഡനും ഓവലും

ലോകകപ്പിന്​ ആതിഥ്യമരുളാൻമാത്രം വലിപ്പമുള്ള സ്​റ്റേഡിയം ഇല്ലെങ്കിലും അഭിമാനിക്കാൻ തക്ക 'ലോകോത്തര' മൈതാനങ്ങൾ അജ്​മാനിലുണ്ട്​. കൊൽക്കത്തയിലെ പ്രശസ്​തമായ ഈഡൻ ഗാർഡൻ, ക്രിക്കറ്റി​െൻറ തട്ടകങ്ങളായ മെൽബൺ ക്രിക്കറ്റ്​ ഗ്രൗണ്ട്​, ഓവൽ സ്​റ്റേഡിയം, ഇംഗ്ലണ്ടും ആസ്​ട്രേലിയയും തമ്മിലുള്ള ചിരവൈര്യത്തി​െൻറ കഥപറയുന്ന ആഷസ്​ സ്​റ്റേഡിയം, സച്ചി​െൻറ സ്വന്തം മുംബൈ ക്രിക്കറ്റ്​ ഗ്രൗണ്ട്​ എന്നിവ കാണണമെങ്കിൽ അജ്​മാനിലെത്തിയാൽ മതി. പ്രദേശിക, ​ക്ലബ്​ ക്രിക്കറ്റുകൾ അരങ്ങേറുന്ന അജ്​മാനിലെ മൈതാനങ്ങൾക്ക്​ നൽകിയിരിക്കുന്നത്​ ലോകോത്തര സ്​റ്റേഡിയങ്ങളുടെ പേരാണ്​.

വാരാന്ത്യങ്ങളിലും ഒഴിവു ദിനങ്ങളിലും ഉയര്‍ന്ന താപനിലയെ പോലും അവഗണിച്ച് ബാറ്റും ബോളുമേന്തി ഒഴിഞ്ഞ 'കച്ചകള്‍' തേടിയിറങ്ങുന്ന പ്രവാസികളുടെ അഭയകേന്ദ്രം കൂടിയാണ്​ ഈ സ്​റ്റേഡിയങ്ങൾ. മികച്ച സേവനങ്ങളാണ് ഇവിടങ്ങളില്‍ ക്രിക്കറ്റ് പ്രേമികള്‍ക്കായി ഒരുക്കുന്നത്.

അജ്മാൻ ക്രിക്കറ്റ് കൗൺസിലി​െൻറ അംഗീകാരമുള്ളതാണ് ഇവയിലധികവും. അന്താരാഷ്ട്ര നിലവാരമുള്ള ഡ്രസിങ് റൂം, പിച്ച്​, വലിയ സൈഡ് സ്ക്രീനുകൾ, ഫ്ലഡ് ലൈറ്റ്​, ഡിജിറ്റൽ സ്കോർബോർഡുകൾ തുടങ്ങിയ സംവിധാനങ്ങളോട് കൂടിയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. പ്രധാന സ്​റ്റേഡിയങ്ങളോട് ചേര്‍ന്ന് വരും തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ക്രിക്കറ്റ് അക്കാദമിയും പ്രവര്‍ത്തിക്കുന്നു. ഗ്രൗണ്ടി​െൻറ പിച്ചും ഗ്രീൻ ഫീൽഡും പ്രധാന ക്രിക്കറ്റ് രാജ്യങ്ങളിലെ വിദഗ്ധരുടെ പ്രത്യേക മേൽനോട്ടത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.

നിലവില്‍ വിവിധ പ്രാദേശിക ടൂർണമെൻറുകൾക്ക് ഈ ഗ്രൗണ്ടുകള്‍ ആതിഥേയത്വം വഹിക്കുന്നുണ്ട്. ഗ്രൗണ്ടുകൾ എ.സി.സി ടൂർണമെൻറുകൾക്ക് മാത്രമല്ല സ്വകാര്യ ടൂർണമെൻറ്​ സംഘാടകർക്കും ലഭ്യമാക്കുന്നുണ്ട്. കാണികള്‍ക്ക് ആവേശം നല്‍കി പാകിസ്താന്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ക്രിക്കറ്റ് താരങ്ങള്‍ ഈ ഗ്രൗണ്ടുകളില്‍ പാഡണിയാറുണ്ട്. ഗ്രൗണ്ടുകളുടെ വെബ്​സൈറ്റുകൾ വഴി ബുക്ക്​ ചെയ്​ത ശേഷ​ം ഇവിടെ ടൂർണമെൻറുകൾ നടത്താം. പ്രവാസി സംഘടനകൾ ടൂർണമെൻറുകൾ സംഘടിപ്പിക്കാറുണ്ട്​. പരിശീലന ക്യാമ്പുകളും നെറ്റ്​സുമെല്ലാം ഇവിടെയുണ്ട്​. പകൽവെളിച്ചത്തിൽ മാത്രമല്ല, ഫ്ലഡ്​ലൈറ്റ്​ ടൂർണമെൻറുകളും ഇവിടെ അരങ്ങേറുന്നു.

Tags:    
News Summary - Amman eden garden

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.