അംജദ് അലി മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റിൽ പങ്കെടുത്തവർ
ദുബൈ: ദുബൈ കെ.എം.സി.സി മങ്കട മണ്ഡലം സംഘടിപ്പിച്ച ആറാമത് അംജദ് അലി മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റിൽ കോസ്റ്റൽ എഫ്.സി ട്രിവാൻഡ്രം ജേതാക്കളായി. കേരള എക്സ്പാട്രിയേറ്റ്സ് ഫുട്ബാൾ അസോസിയേഷന്റെ (കെഫ) മേൽനോട്ടത്തിൽ 16 ടീമുകൾ ഏറ്റുമുട്ടിയ മത്സരത്തിന്റെ ഫൈനലിൽ അൽ നജാത്ത് എഫ്.സി ദുബൈയെ പരാജയപ്പെടുത്തിയാണ് കോസ്റ്റൽ എഫ്.സി ട്രിവാൻഡ്രം ജേതാക്കളായത്.
ദുബൈ കെ.എം.സി.സി മങ്കട മണ്ഡലം പ്രസിഡന്റ് മുഹമ്മദലി മങ്കടയുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങ് ദുബൈ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ. അൻവർ അമീൻ ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ചെമുക്കൻ യാഹുമോൻ ഹാജി, കെ.പി.എ സലാം, മുഹമ്മദ് പട്ടാമ്പി, സംസ്ഥാന സെക്രട്ടറിമാരായ പി.വി. നാസർ, ആർ. ഷുക്കൂർ, ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ദീഖ് കാലൊടി, എ.പി. നൗഫൽ, സി.വി. അഷ്ററി സന്തോഷ് കരിവള്ളൂർ, ഷഫീഖ് ബിൻ മൂസ, കെഫ പ്രസിഡന്റ് ജാഫർ ഒറവങ്കര, ജനറൽ സെക്രട്ടറി എന്നിവർ ചടങ്ങിന് ആശംസ നേർന്നു.
ജില്ല ഭാരവാഹികളായ സക്കീർ പാലത്തിങ്കൽ, മുജീബ് കോട്ടക്കൽ, ശിഹാബ് ഇരുവേറ്റി, കരീം കാലടി, ഒ.ടി സലാം, അമീൻ കരുവാരകുണ്ട്, മുഹമ്മദ് വള്ളിക്കുന്ന്, അബ്ദുന്നാസർ എടപ്പറ്റ, ഫക്രുദീൻ മാറാക്കര തുടങ്ങിയവർ പങ്കെടുത്തു. അൻജൂം വലമ്പൂർ സ്വാഗതവും സലീം വെങ്കിട്ട നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.