ദുബൈ: മങ്കട മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച മൂന്നാമത് അംജദ് അലി മെമോറിയല്‍ ഫുട്ബാ ള്‍ ടൂര്‍ണമെൻറില്‍ അബ്രീക്കോ ഫ്രെയ്റ്റ് എഫ്.സിക്ക് കിരീടം. ദുബൈ അൽ ഖിസൈസ് അമിറ്റി സ്കൂ ൾ മൈതാനത്ത് 16 ടീമുകൾ മാറ്റുരച്ച ടൂർണമെൻറിെൻറ ഫൈനൽ മത്സരം മഴയെടുത്തപ്പോൾ ടോസി ലൂടെയാണ് അബ്രീക്കോ ഫ്രെയ്റ്റിെൻറ കിരീടധാരണം. ആർ.ടി.സി ദുബൈയാണ് റണ്ണർ അപ്പ്. ബിഗ് മാർട്ട് എഫ്.സി സെക്കൻഡ് റണ്ണറപ്പായപ്പോൾ ജിംഖാന മേൽപ്പറമ്പ് നാലാം സ്ഥാനം സ്വന്തമാക്കി.
ആഡ് സ്റ്റാൻഡ് എം.ഡി സുധീഷ് ടൂർണമെൻറ് ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി പ്രസിഡൻറ് ഇബ്രാഹിം എളേറ്റിൽ, മലപ്പുറം ജില്ല പ്രസിഡൻറ് ചെമ്മുക്കൻ യാഹുമോൻ എന്നിവർ മുഖ്യഥിതികളായിരുന്നു. ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല സെക്രട്ടറി പി.വി. നാസർ, മങ്കട മണ്ഡലം പ്രസിഡൻറ് അസീസ് പേങ്ങാട്ട്, യു.എ.ഇ മങ്കട മണ്ഡലം ഓർഗനൈസിങ് സെക്രട്ടറി ഷുഹൈബ് പടവണ്ണ എന്നിവർ ട്രോഫികൾ നല്കി. ഫെയര്‍ പ്ലേ അവാര്‍ഡ് ഇ.സി.എച്ച് അൽ തവാർ ടീം നാസ് കരസ്ഥമാക്കി.
ദുബൈ കെ.എം.സി.സി സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ, വൈസ് പ്രസിഡൻറ് യൂസ്ഫ് മാസ്റ്റർ, യു.എ.ഇ മങ്കട മന്ധലം പ്രസിഡൻറ് ബഷീർ വറ്റലൂർ, ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല നേതാക്കളായ സിദ്ദീഖ് കാലൊടി, സക്കീർ പാലത്തിങ്ങൽ, മുജീബ് കോട്ടക്കൽ, ശിഹാബ് ഏറനാട്, ഉസ്മാൻ എടയൂർ, താജ് മുസ്താഖ് കൊണ്ടാട്ടി, ശംസുദ്ദീൻ വള്ളിക്കുന്ന്, അഷ്റഫ് തൊട്ടൊളി, ഉനൈസ് തൊട്ടിയിൽ, അൻവർ തിരൂർ എന്നിവർ പെങ്കടുത്തു.
മങ്കട മണ്ഡലം നേതാക്കളായ സലിം വെങ്കിട്ട, ഷഫീഖ് വേങ്ങാട്, മുഹമ്മദാലി കൂട്ടിൽ, മൻസൂർ അജ്മാൻ, മുസ്തഫ അജ്മാൻ, അബ്ദുല്‍ നാസര്‍ കൂട്ടിലങ്ങാടി, ഹാഷിം പള്ളിപ്പുറം, റാഫി കൊളത്തൂര്‍, ബഷീർ വെള്ളില, ബാസിത്ത്, സദര്‍ പടിഞ്ഞാറ്റുമുറി, അനസ് മങ്കട, അഹമ്മദ്ബാബു, ഹുസൈൻ കോയ വെങ്കിട്ട, ജൈസൽ ബാബു, ഷൗക്കത്തലി വെങ്കിട്ട, സുബൈർ മാമ്പ്ര, ഹഫീഫ് കൊളത്തൂർ, നാസർ, മുസ്തഫ മൂന്നാക്കൽ എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.