ജിദ്ദ: ബ്രിട്ടനിൽ സന്ദർശനം നടത്തുന്ന കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ആംഗ്ലിക്കൻ സഭ ആസ്ഥാനത്തെത്തി. ലണ്ടനിലെ സഭ ആസ്ഥാനമായ ലാംബിത് പാലസിൽ കാൻറർബെറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വിൽബിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ചർച്ചകളിൽ ആംഗ്ലിക്കൻ ചർച്ചിെൻറ ആദ്യ വനിത ബിഷപ്പുമാരിൽ ഒരാളായ ക്രിസ്റ്റീൻ ഹാർഡ്മാൻ, ന്യൂകാസിൽ ബിഷപ്പ് നിക്ക് ബൈൻസ് എന്നിവരും പെങ്കടുത്തു. ഒരുമണിക്കൂറോളം അമീർ മുഹമ്മദ് സഭാആസ്ഥാനത്ത് ചെലവഴിച്ചു. 2015 ൽ ബർമിങ്ഹാം യൂനിവേഴ്സിറ്റി ലൈബ്രറിയിൽ കണ്ടെത്തിയ ആദ്യകാല ഖുർആൻ കൈയെഴുത്തുപ്രതി ഉൾപ്പെടെ അവിടെ സൂക്ഷിച്ചിരിക്കുന്ന വിവിധ മതഗ്രന്ഥങ്ങളുടെ പുരാതന കൈയെഴുത്തുപ്രതികളുടെ ശേഖരവും അദ്ദേഹം നോക്കിക്കണ്ടു. കൈറോയിൽ കഴിഞ്ഞ ദിവസം കോപ്റ്റിക് പോപ് തവദ്രൂസ് രണ്ടാമനെയും അമീർ മുഹമ്മദ് സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.