റാസൽഖൈമയിൽ അംബേദ്കര്‍– മഹാത്മാ ഫൂലെ ജയന്തി ആഘോഷം: സാമൂഹിക ഉച്ചനീചത്വങ്ങള്‍ക്കെതിരെ പൊരുതാൻ ആഹ്വാനം

റാസല്‍ഖൈമ: സാമൂഹിക ഉച്ചനീചത്വങ്ങള്‍ക്കെതിരെ പൊരുതാൻ ആഹ്വാനം ഉയര്‍ത്തി റാസല്‍ഖൈമയില്‍ ബി.ആര്‍. അംബേദ്കര്‍-- ഗോവിന്ദ റാവു ഫൂലെ ജയന്തി (മഹാത്മ ജ്യോതിഭ ഭൂലെ) സെമിനാര്‍ നടന്നു. അംബേദ്കര്‍ ഇൻറര്‍നാഷനല്‍ മിഷ​െൻറ ആഭിമുഖ്യത്തില്‍ റാക് ബിര്‍ല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അനൂപ് കുമാര്‍ (നളന്ദ സര്‍വകാലശാല) മുഖ്യാതിഥിയായിരുന്നു. 

മഹാരാഷ്ട്രയില്‍ നിന്ന് 19ാം നൂറ്റാണ്ടില്‍ ഇന്ത്യക്ക് ലഭിച്ച വിപ്ലവകാരിയായിരുന്നു മഹാത്മ ഭൂലെയെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു. ഇദ്ദേഹവും പത്നി കാന്തി ജ്യോതി സാവിത്രി ഭായ് ഫൂലെയും ഇന്ത്യയിലെ സ്ത്രീ വിദ്യാഭ്യാസത്തിന്‍െറ മുന്നണി പോരാളികളായിരുന്നു. സ്ത്രീകളുടെ ഉന്നമനത്തിനും തൊട്ടുകൂടായ്മ നിര്‍മാര്‍ജനത്തിനും മഹാത്മാഫൂലെ അഹോരാത്രം പ്രയത്നിച്ചു. പെണ്‍കുട്ടികള്‍ക്കായി ഇന്ത്യയിലെ ആദ്യത്തെ സ്കൂള്‍ ഇദ്ദേഹത്തി​െൻറ സംഭാവനയായിരുന്നു. 
ബ്രാഹ്മണരില്‍ നിന്നുള്ള വിവേചനത്തെയും ചൂഷണത്തെയും തടഞ്ഞ് സമൂഹത്തി​െൻറ മോചനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രത്യേക സംഘടനയും രൂപവത്കരിച്ചു.


 തൊട്ടു കൂടായ്മക്കെതിരെയുള്ള പോരാട്ടത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ഇന്ത്യന്‍ ഭരണഘടന ശില്‍പ്പി ഡോ. ബി.ആർ.അംബേദ്കറുടെ സന്ദേശങ്ങള്‍ക്ക് പ്രസക്തി വര്‍ധിച്ചിരിക്കുന്ന കാലഘട്ടത്തിലുടെയാണ് ഇന്ത്യ കടന്നു പോകുന്നതെന്നും സെമിനാര്‍ വിലയിരുത്തി. അംബേദ്കറുടെ ജീവിത ഘട്ടങ്ങള്‍ വിശദീകരിക്കുന്ന ചിത്ര പ്രദര്‍ശനവും ദുബൈ, അബൂദബി ടീമുകളുടെ നൃത്ത നൃത്ത്യങ്ങളും വിവിധ സംഗീത പരിപാടികളും നടന്നു. 
വിവിധ എമിറേറ്റുകളില്‍ നിന്ന് സ്ത്രീകളും  കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിന് പേര്‍ ചടങ്ങില്‍ പങ്കാളികളായി. 
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ളപ്രതിനിധികളുടെ സാന്നിധ്യം ചടങ്ങിനെ ശ്രദ്ധേയമാക്കി. കേരളത്തെ പ്രതിനിധീകരിച്ച് സനീഷ് കുമാര്‍ ‘ദലിതുകള്‍ പിന്തുടരേണ്ട സുവര്‍ണ നിയമങ്ങള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ഡോ. അനില്‍ ബങ്കര്‍, ശൗര്യ ജഗ്ത്തര്‍, ഡോ. വര്‍ഷ കാംബ്ളി, തുഷാര്‍ ബിര്‍ഹഡെ, ആര്യ സൊനോനെ, രക്ഷിത രങ്കരി, ജയദീപ് കാംബ്ളി, രത്നാകര്‍ ദന്തവധെ, കാസി കൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു. നരേന്ദ്ര ജഗത്ക്കര്‍ നന്ദി പറഞ്ഞു.

 

Tags:    
News Summary - ambedkar mahatma jayanthi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.