യു.എ.ഇ ലോകത്തി​െൻറ വിശ്വാസം നേടി  – ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ 

അബൂദബി: സന്തുലിതവും സുതാര്യവുമായ വിദേശനയത്തിലൂടെ യു.എ.ഇ ലോകത്തി​​​െൻറ വിശ്വാസവും ആദരവും നേടിയതായി അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ അഭിപ്രായപ്പെട്ടു. ബഹ്​ർ കൊട്ടാരത്തിൽ സംഘടിപ്പിച്ച സംഗമത്തിൽ യു.എ.ഇ സ്​ഥാനപതികൾ, നയതന്ത്രദൗത്യ മേധാവികൾ, അന്താരാഷ്​ട്ര സംഘടന പ്രതിനിധികൾ എന്നിവരെ അഭിസംബോധന ചെയ്​ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സൃഷ്​ടിപരവും ഗാഢവുമായ അന്താരാഷ്​്ട്ര പങ്കാളിത്തം ഉണ്ടാക്കിയെടുക്കുന്നതിന്​ സമയം വിനിയോഗിക്കുന്നതി​ന്​ ഏറെ പ്രാധാന്യമുണ്ട്​. 
ശക്​തമായ രാഷ്​ട്രീയ-വികസന-സാമ്പത്തിക-ജീവകാരുണ്യ ബന്ധങ്ങൾ വളർത്തിയെടുക്കുന്ന രാജ്യങ്ങൾക്ക്​ ലോകത്തി​​​െൻറ ആദരവും പ്രശംസയും നേടാൻ സാധിക്കും. 

ഭീകരവാദവും തീവ്രവാദവും തടയുന്നതിന്​ യു.എ.ഇയുടെ പങ്കിനെ കുറിച്ച്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ സംസാരിച്ചു. ഇത്തരം സംഘങ്ങൾക്ക്​ പുറമെ അവർക്ക്​ പണമെത്തിക്കുന്ന സ്രോതസ്സുകളെയും പിന്തണയൊരുക്കുന്നവരെയും എതിരിടേണ്ടതുണ്ട്​്​. രാജ്യത്തി​​​െൻറ പ്രതിച്​ഛായ ഉയർത്തിപ്പിടിക്കുന്നതിൽ സ്​ഥാനപതിമാരും നയതന്ത്ര ഉദ്യോഗസ്​ഥരും നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. വിദേശകാര്യമന്ത്രി ശൈഖ്​ അബ്​ദുല്ല ബിൻ സായിദ്​, സഹമന്ത്രി ഡോ. അൻവർ ഗർഗാശ്​ എന്നിവരും സംബന്ധിച്ചു. 

Tags:    
News Summary - ambassador-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.