റാസല്‍ഖൈമ: വാഹനങ്ങളുടെ രൂപമാറ്റം വരുത്തുന്നതും എൻജിനുകളുടെയും മറ്റും ഘടന മാറ്റുന്നതും ഗുരുതര നിയമലംഘനമെന്ന് റാക് പൊലീസ് ട്രാഫിക് ആൻഡ് പട്രോള്‍ വകുപ്പ്. 2023ല്‍ 247 നിയമലംഘനങ്ങളാണ് റാസല്‍ഖൈമയില്‍ കണ്ടെത്തിയതെന്ന് റാക് പൊലീസ് ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ ആൻഡ് കണ്ട്രോള് വകുപ്പ് മേധാവി മേജര്‍ ഖാലിദ് അല്‍ശംസി പറഞ്ഞു. ഓരോ ലംഘനത്തിനും 1000 ദിര്‍ഹം പിഴയും 12 ബ്ലാക് പോയന്റും 30 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്തു. നമ്പര്‍ േപ്ലറ്റ് ഇല്ലാത്ത 42 വാഹനങ്ങള്‍ 90 ദിവസത്തേക്ക് കണ്ടു കെട്ടുകയും 3000 ദിര്‍ഹം പിഴ ചുമത്തുകയും 23 ബ്ലാക് പോയന്റുകൾ രേഖപ്പെടുത്തിതായി അധികൃതര്‍ അറിയിച്ചു. നൂതന നിരീക്ഷണ സംവിധാനങ്ങളാണ് റാസല്‍ഖൈമയിലെ നിരത്തുകളില്‍ പ്രവര്‍ത്തിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. സുരക്ഷിത ഗതാഗത അന്തരീക്ഷം സൃഷ്ടികാനായി നിയമലംഘനങ്ങളില്‍നിന്ന് വിട്ടു നില്‍ക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.