ഫുജൈറ: പോർച്ചുഗീസ് പടയെ തുരത്തി ഓടിച്ച അറബ് സാഹസികർക്ക് തുണയായ അൽ റാബി നിരീക്ഷ ണ ഗോപുരം പുതുതലമുറക്കും ലോകത്തിെൻറ പല ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കും കാണു വാനും ആസ്വദിക്കുവാനുമായി സജ്ജമായിരിക്കുന്നു. ഖോർഫുഖാനിലെ പൈതൃക പുനർനിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അൽറാബി ഗോപുരം തനിമ ചോർന്ന് പോകാതെ പുന:സൃഷ്ടിച്ചിരിക്കുന്നത്. ചവിട്ടിക്കയറാൻ ഇവിടെ പാതയും ഒരുക്കിയിട്ടുണ്ട്. മലമ്പാത ചവിട്ടി ഉച്ചിയിൽ എത്തിയാൽ മനസ് നിറക്കുന്ന കാഴ്ചകളാണ് കാത്തിരിക്കുന്നത്. ഇവിടെ നിന്നാൽ ഖോർഫുഖാൻ പട്ടണത്തിെൻറ മിക്ക ഭാഗങ്ങളും കടലിെൻറ നയന മനോഹര കാഴ്ചകളും കാണാം.
ഖോർഫുഖാൻ പോർട്ടിന് തൊട്ടടുത്തുള്ള അദ്വാനി ടവറും പുനർനിർമ്മാണം പൂർത്തിയായി. റോഡ് സൈഡിൽ തന്നെ ഇവയുടെ പേരുകൾ എഴുതിയ ശിലാഫലകങ്ങളും ഒരുക്കിയിട്ടുണ്ട്. അൽ മിക് സർ പ്രദേശത്തെ ഷീസിലുള്ള ടവറും മാസങ്ങൾക്ക് മുമ്പ് നിർമ്മാണം പൂർത്തികരിച്ചിരുന്നു. ഇത് റഫീസ ഡാമിന് തൊട്ടടുത്തായാണ് സ്ഥിതി ചെയ്യുന്നത്.
റമദാനിലെ വാരാന്ത്യങ്ങളിൽ സഞ്ചാരികൾ ഇവിടെ എത്തുന്നുണ്ട്. ഇക്കുറി ഇൗസ്റ്റ് കോസ്റ്റ് മേഖലയിലെ ഏറ്റവുമധികം പെരുന്നാൾ സർക്കീട്ടുകൾ പുനർ നിർമിച്ച ഖോർഫുക്കാൻ കാണുവാനായിരിക്കും. പ്രസിദ്ധമായ ഖോർഫുഖാൻ പ്രവാസ തെരുവ്, കാലിക്കറ്റ് ഹോട്ടൽ, ഖോർഫുഖാൻ കോട്ട എന്നിവയെല്ലാം പ്രാചീന സംസ്കൃതിയുടെ പരിമളം പരത്തി സഞ്ചാരികളെ വരവേൽക്കാൻ കാത്തിരിപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.