അൽമനാർ യൂത്ത് ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ
അൽബറാഹ ശബാബുല്‍ ഫുര്‍സാൻ ട്രോഫിയുമായി
ദുബൈ: അല്‍മനാര്‍ ഇസ്ലാമിക് സെന്ററിന്റെ കീഴില്‍ യു.എ.ഇ അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച യൂത്ത് ഫുട്ബാള്‍ ടൂർണമെന്റില്‍ അല്‍മനാര്‍ അല്‍ബറാഹയിലെ ശബാബുല്‍ ഫുര്‍സാന്‍ ജേതാക്കളായി.
ഫൈനലില്‍ എക്സ്ട്രാ ടൈമിലേക്ക് നീണ്ട കളിയിൽ ആമിസ് അല്ഖൂസിനെതിരെ രണ്ട് ഗോളുകള്‍ നേടിയാണ് ശബാബൂല് ഫുര്‍സാന്‍ ജേതാക്കളായത്. എട്ട് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ബെസ്റ്റ് പ്ലെയര്‍ക്കുള്ള ഉംറ ട്രിപ്പിന് ശബാബുല്‍ ഫുര്സാനിലെ റിസ്വാന് അര്‍ഹനായി. വിജയികള്‍ക്കുള്ള ട്രോഫികള്‍ യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് എ.പി. അബ്ദുസ്സമദ് സമ്മാനിച്ചു.
വി.കെ. സകരിയ്യ, മുഹമ്മദ് അലി പാറക്കടവ്, പി.എ. അബ്ദുന്നസീര്‍, സയ്യിദ് സാക്കിര്‍, ശൈഖ് അയാസ് ഹൗസീ, മുഹമ്മദ് സഹീല്‍, സര്‍ഫ്രാസ് മുനിയൂര്‍ എന്നിവർ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.