മരുഭൂഅരങ്ങിൽ വിടർന്നത് പഞ്ചവർണ പൂക്കൾ; കിതപ്പറിയാതെ അറബ് നാടകം

ഷാർജ: മരുഭൂമിയുടെ ഭൂമിശാസ്​ത്രപരമായ പ്രത്യേകതകളെയും ആവാസ വ്യവസ്​ഥകളെയും ബദുവിയൻ സംസ്​കൃതിയെയും അതിമനോഹര മാക്കി അവതരിപ്പിക്കുകയായിരുന്നു ഷാർജ മരുഭൂനാടകോത്സവത്തിൽ. മൺകൂനകൾക്കിടയിൽ നിൽക്കുന്ന മരങ്ങളെ പോലും അവരറി യാതെ ഥാപാത്രങ്ങളാക്കുന്ന മാന്ത്രികശൈലി. മൺകൂനകൾക്കിടയിലൂടെ വിശ്രമില്ലാതെ യാത്ര ചെയ്യുന്ന മനുഷ്യനും ഒട്ടകങ് ങളും കുതിരകളും പ്രകൃതിയും ലയിച്ച് ചേർന്ന നടന വിസ്​മയത്തിന്​ നസ്​വ മരുഭൂമിയിലെ അൽ കുഹൈഫ് പ്രദേശമാണ് അരങ്ങായത്. മഞ്ഞും മണ്ണും കഥപറയുന്ന കുളിരാർന്ന ഡിസംബർ രാവിന് അരങ്ങി​​​െൻറ ചൂട് പകരുവാനെത്തിയ ഷാർജ മരുഭൂനാടകോത്സവത്തി​​​െൻറ നാലാം അധ്യായത്തിന്​ സഫലമായ സമാപനം. നൂറ് കണക്കിനാളുകളാണ്​ കാണികളായി എത്തിയത്. ഇതിൽ അധികവും സ്​ത്രീകൾ.

കലകളെ അറബ് സമൂഹം എത്രത്തോളം നെഞ്ചിലേറ്റുന്നുണ്ട് എന്നതിന് തെളിവായിരുന്നു ഇൗ കാണികൾ പ്രകടിപ്പിക്കുന്ന ഉൽസാഹം. അറബ് മേഖലയുടെ തനത് നാടക രംഗത്തിന് പുതുമയുടെ നിറക്കൂട്ട് പകർന്നെത്തിയ നാടകങ്ങൾ ആസ്വാദകരുടെ മനസും കൊണ്ടാണ് പോയത് എന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. യു.എ.ഇക്ക് പുറമെ, ഒമാൻ, തുനീഷ്യ, മൗറിത്താനിയ, ഈജിപ്ത് എന്നീരാജ്യങ്ങളാണ്​ നാടകവുമായെത്തിയത്. അരങ്ങി​​​െൻറ ഉദ്ഘാടന വേളയിൽ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമി പറഞ്ഞു: ‘‘വിശ്വാസങ്ങളിലും മതങ്ങളിലും വ്യത്യാസങ്ങൾ ഉണ്ടെങ്കിലും, വിവിധ വർഗങ്ങളിലും നിറങ്ങളിലും ഉള്ള സംഭാഷണങ്ങളുടെ തുറന്ന സമീപനത്തിലൂടെ സ്​നേഹവും സമാധാനവും കൊണ്ട് ലോകത്തെ അടയാളപ്പെടുത്താൻ കഴിയുന്ന മാനുഷികമായ ഏകീകൃത ഘടകം എന്ന നിലയിൽ കലകൾക്ക് പ്രത്യേകിച്ച് നാടകങ്ങൾക്ക് ഏറെ പ്രധാന്യമുണ്ട്’’. സുൽത്താ​​​െൻറ നിരീക്ഷണം അക്ഷരംപ്രതി ശരിവെക്കുന്ന തരത്തിലായിരുന്നു അഞ്ച് നാടകങ്ങളും സംവദിച്ചത്. ആദ്യ ദിവസമെത്തിയ യു.എ.ഇയുടെ ഫസാ നാടകം പറഞ്ഞത്, മരുഭൂമികളുടെ പൈതൃകത്തെ കുറിച്ചും മാനുഷികമായ ഉത്തരവാദിത്വത്തി​​​െൻറ പ്രാധാന്യത്തെ കുറിച്ചുമായിരുന്നു. സുൽത്താൻ അൽ നിയാദ് രചനയും സംവിധാനവും നിർവ്വഹിച്ച നാടകം ഷാർജ നാഷ്ണൽ തിയേറ്ററാണ് അവതരിപ്പിച്ചത്.

ഗ്രാമീണ ജീവിതത്തിലെ സന്തോഷവും പ്രണയവും സമാധാനവും നഷ്​ടപെടുമ്പോളുണ്ടാകുന്ന മാനസികമായ വിഭ്രാന്തിയാണ് അവസാന ദിവസം എത്തിയ ഒമാൻ നാടകമായ 'അൽഹീം' അവതരിപ്പിച്ചത്. നാടോടിഗാനങ്ങൾക്കും സംഗീതത്തിനും ഉൗന്നൽ നൽകിയ നാടകത്തിൽ എത്തിയവരിൽ പലരും സയാന എന്ന അറബ്–ഇന്ത്യൻ സിനിമയിൽ അഭിനയിച്ചവരും ആയിരുന്നു. ഒമാനി കവി മതാർ അൽ ബുറൈകിയുടെ കവിതകൾ നാടകത്തിെൻ്റ ആത്മാവായിരുന്നു. നാടകത്തോടൊപ്പം പരമ്പരാഗത ഇമാറാത്തി നാടോടികലകളും അരങ്ങേറി. നാടകത്തോടൊപ്പം അത്താഴവും കുഹൈഫ് മരുഭൂമിയിൽ സന്ധ്യ പരന്നതോടെ തണുത്ത് വിറക്കാൻ തുടങ്ങിയ കാണികളെ ആവേശം കൊള്ളിച്ച് പെട്ടെന്നാണ് വിറകടുപ്പുകൾ കത്താൻ തുടങ്ങിയത്. കത്തുന്ന വിറകിന് മുകളിൽ അലുമിനിയം പേപ്പറിൽ പൊതിഞ്ഞ, പരമ്പരാഗത അറബ് മസാലകൂട്ടുകൾ ചേർത്ത ആട്ടിൻ മാംസം. സമീപത്ത് തന്നെ അടുപ്പിൽ ബിരിയാണി ചെമ്പ്. വളണ്ടിയർമാരിലധികവും സ്​ത്രീകൾ തന്നെ. ഒരു മണിക്കൂറോളം നീണ്ട് നിന്ന നാടകം കണ്ടിറങ്ങിയവരോട് അത്താഴം കഴിച്ചിട്ട് വേണം പോകാനെന്ന് പറഞ്ഞ് സൽക്കരിക്കുകയായിരുന്നു ഷാർജ. വെറുതെയാണോ അറബ് മേഖലയുടെ സാംസ്​കാരിക തറവാടായി ഷാർജ മാറിയത് എന്ന് മനസിൽ പറഞ്ഞ് കാണും സന്ദർശകർ.

Tags:    
News Summary - alkuvaif pradesham-uae-uae news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.