ഷാർജ: ഷാർജ കെ.എം.സി.സി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ കീഴിൽ ഏഴുവർഷമായി നടന്നുവരുന്ന സൗജന്യ മരുന്ന് വിതരണ പദ്ധതി ‘അലിവി’ന്റെ വാർഷിക സംഗമം ഷാർജ നാസറിയ്യയിലെ മീഖാത്ത് റസ്റ്റാറന്റിൽ സംഘടിപ്പിച്ചു. ഷാർജ കെ.എം.സി.സി, വനിത വിങ് സംസ്ഥാന-ജില്ല മണ്ഡലം നേതാക്കളടക്കം നിരവധി പേർ പങ്കെടുത്തു.
‘അലിവി’ന്റെ പ്രവർത്തനങ്ങളുടെ ദൃശ്യാവിഷ്കാരം സ്ക്രീനിൽ പ്രദർശിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് അലി കെ. കുണ്ടിലിന്റെ അധ്യക്ഷതയിൽ ഷാർജ സംസ്ഥാന കെ.എം.സി.സി പ്രസിഡന്റ് ഹാഷിം നൂഞ്ഞേരി ഉദ്ഘാടനം ചെയ്തു. 2024 വർഷത്തെ ‘അലിവ്’ പേഷ്യന്റ് കാർഡ് ഉദ്ഘാടനം ദുബൈ കെ.എം.സി.സി സംസ്ഥാന ട്രഷറർ പി.കെ. ഇസ്മായിൽ നിർവഹിച്ചു.
സംസ്ഥാന പ്രസിഡന്റ് ഹാഷിം നൂഞ്ഞേരിക്ക് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ സ്നേഹോപഹാരം കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗവും അലിവ് രക്ഷാധികാരിയുമായ പി.കെ. അലി നൽകി.
ജില്ല വൈസ് പ്രസിഡന്റ് ടി. മുഹമ്മദലി, ശരീഫ് കോറ്റൂർ എന്നിവരെയും ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് തൃക്കണ്ണാപുരം, സ്റ്റേറ്റ് ട്രഷറർ എം.ബി. മുഹമ്മദ്, മണ്ഡലം ജനറൽ സെക്രട്ടറി സിദ്ദീഖ് മരുന്നൻ എന്നിവർ സംസാരിച്ചു. സ്റ്റേറ്റ് കമ്മിറ്റി ട്രഷറർ അബ്ദുറഹ്മാൻ മാസ്റ്റർ, സെക്രട്ടറിമാരായ ഫസൽ തലശ്ശേരി, ഫൈസൽ അഷ്ഫാഖ്, ജില്ല ഭാരവാഹികളായ മുഹമ്മദ് മാട്ടുമ്മൽ, സൽമാനുൽ ഫാരിസ്, അബ്ദുൽ ഖാദർ കെ.വി, എ.സി. ഇഖ്ബാൽ, സി.ബി. ഇഖ്ബാൽ, സി.പി. ഖാലിദ്, സാദിഖ് കാട്ടാമ്പള്ളി, ഇർഷാദ് ഇരിക്കൂർ, നംസീർ വേങ്ങാട്, നേതാക്കളായ ബഷീർ ഇരിക്കൂർ, ഇഖ്ബാൽ അള്ളാംകുളം, മുഹമ്മദലി ഇരിക്കൂർ തുടങ്ങിയവർ സംബന്ധിച്ചു. അലിവ് കൺവീനർ അഷ്റഫ് കുളത്തിങ്കര സ്വാഗതവും സെക്രട്ടറി അഷ്റഫ് കൂരാറ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.