അൽെഎൻ: ഇൗ വർഷം സുവർണ ജൂബിലി ആഘോഷിക്കുന്ന അൽെഎൻ മൃഗശാല പുതിയ വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കി. ഇവ രണ്ടിലൂടെയും മൃഗശാലയുടെ ഒാൺലൈൻ സേവനങ്ങൾ ലഭ്യമാകും. മൃഗശാല സന്ദർശനം ആസൂത്രണം ചെയ്യുക, ടിക്കറ്റെടുക്കുക തുടങ്ങിയവക്ക് ഇവ ഉപയോഗിക്കാം. കൂടാതെ പ്രകൃതിയും വന്യമൃഗങ്ങളും എങ്ങനെയാണ് സംരക്ഷിക്കപ്പെടുന്നത് എന്നതിനെ കുറിച്ച വിവരങ്ങളും ഇതുവഴി ലഭിക്കും.
ഉപഭോക്തൃ സേവനത്തോടെയുള്ള ലൈവ് ചാറ്റ്, വോട്ടിങ്, സർവേ, റേറ്റിങ് എന്നീ സവിശേഷതകൾ ഉൾക്കൊള്ളുന്നതാണ് വെബ്സൈറ്റ്.
മൃഗശാലയിലൂടെ നടക്കുേമ്പാൾ ഇൻററാക്ടീവ് മാപ് ലഭ്യമാക്കുന്നതും മൃഗശാലയിലെ പ്രത്യേക പരിപാടികളുെട വിവരങ്ങൾ നൽകുന്നതും പ്രത്യേക ഫിൽട്ടറുകളോടെയും ബാക്ഗ്രൗണ്ടോടെയും ഫോേട്ടാകൾ എടുക്കാവുന്നതുമാണ് മൊബൈൽ ആപ്ലിക്കേഷൻ. മൃഗശാലയിലെ ഷട്ട്ൽ സർവീസിന് വാഹനം വിളിക്കാനും ആപ്ലിക്കേഷനിലൂെട സാധിക്കും. കൂടാതെ ഗെയിമുകൾ, പസിലുകൾ തുടങ്ങിയവും ആപ്ലിക്കേഷനിലുണ്ട്. വിശ്വസനീയവും കൃത്യവുമായ വിവരങ്ങൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നതും മികച്ച രീതിയിലുള്ള മൃഗശാല സന്ദർശനം സാധ്യമാക്കുന്നതുമാണ് മൊബൈൽ ആപ്ലിക്കേഷനും വെബ്സൈറ്റും എന്ന് മാർക്കറ്റിങ്^കോർപറേറ്റ് കമ്യൂണിക്കേഷൻ ഡയറക്ടർ ഉമർ യൂസുഫ് ആൽ ബലൂഷി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.