അൽെഎൻ: നാലു പതിറ്റാണ്ട് പിന്നിടുന്ന അൽെഎന്‍ ഇന്ത്യന്‍ സോഷ്യല്‍ സെൻററിെൻറ (െഎ.എസ്.സി)- പുതിയ കെട്ടിടത്തിെൻറ ഉദ്ഘാടനവും ഇന്ത്യ ഫെസ്റ്റിവലും ഏപ്രില്‍ അഞ്ചിന് രാത്രി 7.30ന് നടക്കും. ഇന്ത്യന്‍ സ്ഥാനപതി നവദീപ് സൂരിയും വിവിധ സാമൂഹ്യക^സാംസ്‌കാരിക നായകരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. പുതിയ കെട്ടിടത്തിെൻറ ഉദ്ഘാടനത്തിനൊപ്പം മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഇന്ത്യ ഫെസ്റ്റിവലും സംഘടിപ്പിക്കും. ഏപ്രില്‍ 5, 6, 7 തീയതികളിലാണ് ഇന്ത്യ ഫെസ്റ്റിവല്‍ നടത്തുകയെന്ന് െഎ.എസ്.സി പ്രസിഡൻറ് ഡോ. ശശി സ്റ്റീഫനും ജനറല്‍ സെക്രട്ടറി ജിതേഷ് പുരുഷോത്തമനും അറിയിച്ചു. ഫെസ്റ്റിവലിനോടനുബന്ധിച്ച് 30 സ്റ്റാളുകൾ ഒരുക്കും.
ഭക്ഷ്യ സ്റ്റാളുകള്‍, ബുക് സ്റ്റാളുകള്‍, വിനോദ-വിജ്ഞാന സ്റ്റാളുകള്‍ എന്നിവ ഇതില്‍പ്പെടുന്നു. ഫെസ്റ്റിവലിെൻറ മൂന്ന് ദിവസങ്ങളിലും വിവിധ കലാ പരിപാടികളും മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. െഎ.എസ്.സിയിൽ തയാറാക്കിയ ഫെസ്റ്റിവല്‍ ടെൻറിലാണ് കലാപരിപാടികളും മത്സരങ്ങളും നടത്തുക ഏപ്രില്‍ അഞ്ചിന് ചലച്ചിത്ര ഗാനങ്ങളും നൃത്തങ്ങളും കോര്‍ത്തിണക്കിയ ‘താരോം കി ബാരാത്’ ഗാന^-നൃത്ത ശിൽപമുണ്ടാകും. ഏപ്രിൽ ആറിന് ഇൻറർ -യു.എ.ഇ സിനിമാറ്റിക് ഡാന്‍സ് മത്സരങ്ങളും മറ്റു കലാ പരിപാടികളും അരേങ്ങറും. ഏപ്രില്‍ ഏഴിന് ഗാനസന്ധ്യയും പ്രവാസി ഭാരതി റേഡിയോ കലാസംഘം ഒരുക്കുന്ന കലാവിരുന്നുമുണ്ടാകും.സമാപന ദിവസം 25 സമ്മാനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രത്യേക നറുക്കെടുപ്പ് യു.എ.ഇ സാമ്പത്തിക മന്ത്രാലയത്തിെൻറ മേല്‍നോട്ടത്തില്‍ നടക്കും. ഒന്നാം സമ്മാനമായി കാർ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.