അൽഐൻ: കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നിർത്തിവെച്ചിരുന്ന അൽഐൻ- ദുബൈ ബസ് സർവിസ് പുനരാരംഭിച്ചു. അൽഐൻ ഗതാഗത വകുപ്പിന്റെ ബസുകളാണ് സർവിസ് നടത്തുന്നത്.
ഇതോടെ, വാഹനങ്ങളില്ലാത്ത അൽഐൻ നിവാസികൾക്ക് ദുബൈയിൽ എത്തിപ്പെടാൻ എളുപ്പവഴി വീണ്ടും തുറന്നു. അൽഐനിൽനിന്ന് രാവിലെ ഏഴിന് ആദ്യ ബസ് പുറപ്പെടും. തുടർന്ന് രണ്ടുമണിക്കൂർ ഇടവിട്ട് സർവിസ് ഉണ്ടാകും. രാത്രി ഒമ്പതിനാണ് അൽഐനിൽനിന്നും ദുബൈയിലേക്കുള്ള അവസാന ബസ്. ദുബൈ അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് രാവിലെ 10നാണ് ആദ്യ ബസ്. രണ്ടു മണിക്കൂർ ഇടവിട്ട് സർവിസ് ഉണ്ടാകും. രാത്രി 12 നാണ് ദുബൈയിൽനിന്നും അൽഐനിലേക്കുള്ള അവസാന ബസ്. 25 ദിർഹമാണ് ടിക്കറ്റ് നിരക്ക്. കോവിഡ് കാലം തുടങ്ങുന്നതിന് മുമ്പേ ദുബൈ ആർ.ടി.എയുടെ ബസുകളാണ് ഈ റൂട്ടിൽ സർവസ് നടത്തിയിരുന്നത്. എന്നാൽ, ഇപ്പോൾ അൽഐൻ ഗതാഗത വകുപ്പിന്റെ ബസുകളാണ് സർവിസ് നടത്തുന്നത്.
അതേസമയം, ഈമാസം 19 മുതൽ ദുബൈ ആർ.ടി.എയുടെ ബസ് സർവിസ് വീണ്ടും ഓടിത്തുടങ്ങും. ദുബൈ അൽ ഗുബൈബ ബസ്സ്റ്റേഷനിൽനിന്നും അൽഐൻ ബസ് സ്റ്റേഷനിലേക്കും തിരിച്ചുമാണ് സർവിസ് നടത്തുക. ദുബൈ ബസ് സർവിസ് പുനരാരംഭിച്ചത് യാത്രക്കാർക്ക് വലിയ അനുഗ്രഹമാണ്. അൽഐൻ - ഷാർജ റൂട്ടിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതുമുതൽ ഷാർജയുടെ ബസ് സർവിസ് നടത്തുന്നുണ്ട്. ദുബൈ യാത്രക്കാർ ഈ ബസിനെയാണ് ആശ്രയിച്ചിരുന്നത്. ഷാർജയിലെത്തിയ ശേഷം വീണ്ടും ബസ് കയറി ദുബൈയിൽ എത്തുന്നത് ദുരിതമായിരുന്നു. ദുബൈ എക്സ്പോ കാലയളവിൽ എക്സ്പോ നഗരിയിലേക്കും തിരിച്ചും ആർ.ടി.എയുടെ സൗജന്യ ബസ് സർവിസ് ഉണ്ടായിരുന്നു. ഇത് അൽഐനിലെ യാത്രക്കാർക്ക് ഏറെ അനുഗ്രഹമായിരുന്നു. അൽഐൻ ബസ് സ്റ്റേഷനിൽ നിന്നും ദുബൈ, ഷാർജ ബസുകൾക്ക് പുറമെ അബൂദബിയിലേ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.