അബൂദബി: അൽെഎനിൽ ബുർജീൽ റോയൽ ഹോസ്പിറ്റൽ അൽെഎൻ മേഖല പ്രതിനിധി ശൈഖ് തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. അബൂദബി ഭരണാധികാരിയുടെ കിഴക്കൻ മേഖല പ്രതിനിധിയുടെ കാര്യാലയ അണ്ടർ സെക്രട്ടറി ശൈഖ് ഹസ്സ ബിൻ തഹ്നൂൻ അൽ നഹ്യാൻ, വി.പി.എസ് െഹൽത്ത് കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ശംഷീർ വയലിൽ തുടങ്ങിയവർ സന്നിഹതരായിരുന്നു. വി.പി.എസ് ഹെൽത്ത് കെയറിെൻറ മുഖ്യ ആരോഗ്യ പരിചരണ സേവനകേന്ദ്രങ്ങളിലൊന്നായ ബുർജീൽ റോയൽ ഹോസ്പിറ്റൽ അൽെഎനിന് സമർപ്പിക്കുന്നതിൽ വി.പി.എസ് ഹെൽത്ത് കെയറിന് വളരെയധികം അഭിമാനവും സന്തോഷവുമുള്ള വേളയാണ് ഇതെന്ന് ഡോ. ശംഷീർ വയലിൽ പറഞ്ഞു. തങ്ങളുടെ സേവനങ്ങൾ രാജ്യത്തെ വിവേകമുള്ള നേതൃത്വത്തിെൻറ നിർദേശങ്ങൾക്കും കാഴ്ചപ്പാടുകൾക്കും യോജിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളുടെ സ്വകാര്യതക്ക് ഉൗന്നൽ നൽകിക്കൊണ്ട് അൽെഎൻ മേഖലയിലെ എല്ലാ അംഗങ്ങൾക്കും ബുർജീൽ റോയൽ ഹോസ്പിറ്റൽ സേവനം നൽകുമെന്ന് ബുർജീൽ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഒാഫിസർ ആമിർ ഫിർദൗസ് പറഞ്ഞു. സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിദഗ്ധ വിഭാഗങ്ങൾ പൊതു സന്ദർശകരിൽനിന്ന് സമ്പൂർണമായി വേർതിരിച്ചിരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. 100 കിടക്കകളുള്ള സ്ഥാപനത്തിൽ 17 വിദഗ്ധ ഡോക്ടർമാരും 65 നഴ്സുമാരും 36ലധികം അനുബന്ധ ജീവനക്കാരുമുണ്ട്. സ്ത്രീരോഗികളുടെ സമ്പൂർണ സ്വകാര്യത ഉറപ്പുവരുത്തുന്നതിന് പരിശോധനാ സ്യൂട്ടുകൾ, പ്രസവശുശ്രൂഷ സ്യൂട്ടുകൾ, സിസേറിയൻ സ്യൂട്ടുകൾ, നവജാത ശിശുക്കളുടെ അടിയന്തര പരിചരണ യൂനിറ്റ് തുടങ്ങിയവ ഉൾപ്പെടെ സ്ത്രീകൾക്ക് മാത്രമായുള്ള വിഭാഗങ്ങൾ ഹോസ്പിറ്റലിൽ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.