അൽെഎൻ: അൽഐനിൽ മേയ് രണ്ടിന് ദുരൂഹ സാഹചര്യത്തിൽ മരിച്ച കൊല്ലം കുണ്ടറ പടപ്പക്കര സ ്വദേശി ആൻറണി ജോർജിെൻറ മൃതദേഹം തിങ്കളാഴ്ച രാത്രി അബൂദബി വിമാനത്താവളം വഴി നാട്ട ിലേക്ക് കൊണ്ടുപോയി. ഒന്നര മാസത്തിലേറെയായി അൽഐൻ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അൽഐൻ ഇന്ത്യൻ സോഷ്യൽ സെൻറർ ഭാരവാഹികളായ ഐ.ആർ. മൊയ്തീൻ, കെ.വി. ഈസ, അൽഐൻ മലയാളി സമാജം പ്രസിഡൻറ് റസൽ മുഹമ്മദ് സാലി, ജീവകാരുണ്യ പ്രവർത്തകരായ അബുബക്കർ വേരൂർ, തോമസ് വർഗീസ്, ജയ്ൻ വർഗീസ് എന്നിവരുടെ പ്രവർത്തനഫലമായാണ് നാട്ടിലെത്തിക്കാൻ കഴിഞ്ഞത്.
അൽഐൻ ഹോസ്പിറ്റലിൽ നടന്ന അന്ത്യ കൂദാശക്ക് അൽഐൻ കാത്തലിക്ക് ചർച്ച് വികാരി സ്റ്റാൻലി നേതൃത്വം നൽകി. തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് മൃതദേഹം കുണ്ടറ പടപ്പക്കരയിൽ എത്തിക്കുന്നതിന് ആവശ്യമായ നടപടികൾക്ക് നോർക്ക റൂട്ട്സ് നേതൃത്വം നൽകുമെന്ന് ലോക കേരളസഭാംഗം ഇ-.കെ. -സലാം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.