അൽഐൻ: അൽെഎനിലെ സാമൂഹിക പ്രവർത്തകരായ അമ്മമാരുടെ സജീവ കൂട്ടായ്മയായ താരാട്ട് മെഡിയോർ ഹോസ്പിറ്റലുമായി ചേർന്ന് സ്തനാർബുദ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ഡോ. റോണി മാത്യു, ഡോ. ദിവ്യത ജയറാം എന്നിവർ ക്ലാസെടുത്തു. താരാട്ട് പ്രസിഡൻറ് ചിത്ര ജിതേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി റസിയ ഇഫ്തിക്കർ, ട്രഷറർ ശാലിനി സഞ്ജു എന്നിവർ നേതൃത്വം നൽകി. പങ്കെടുത്ത എല്ലാവർക്കും സൗജന്യമായി ഗൈനക്കോളജി കൺസൾേട്ടഷനും വിവിധ പരിശോധനകളും മെഡിയോർ ഒരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.