അജ്മാന്: അജ്മാന് മങ്കട മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച ഓള് ഇന്ത്യ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെൻറില്‍ അല്‍ സബാഹ് ഓയില്‍ അജ്മാന് ജേതാക്കളായി. അജ്മാന് മുഷരിഫ് ഖത്തറ സ്പോ ര്‍ട്സ് സെൻറര്‍ ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെൻറില്‍ ടൈബ്രേക്കറില്‍ ജി.എഫ്.സി ഒരവങ്കര യെ തോല്‍പ്പിച്ച് അല്‍ സബാഹ് ഓയില്‍ അജ്മാന് ജേതാക്കളായി.
ഗോസ്പ്പല്‍ എഫ്.സി ഫസ്റ്റ് റണ്ണര്‍ അപ്പും ഇമ എഫ്.സി മഞ്ചേരി സെക്കെൻറ് റണ്ണറപ്പുമായി. അജ്മാന് കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ് സൂപ്പി പാതിരപ്പറ്റ ടൂര്‍ണമെൻറ് ഉദ്ഘാടനം ചെയ്തു. അജ്മാന് കെ.എം.സി.സി മങ്കട മണ്ഡലം പ്രസിഡൻറ് മന്‍സൂര്‍ അധ്യക്ഷത വഹിച്ചു. അജ്മാന് കെ.എം.സി.സി സംസ്ഥാന നേതാക്കളായ മജീദ് പന്തലൂര്‍, ഫൈസല്‍ ബാബു, അജ്മാന് കെ.എം.സി.സി മലപ്പുറം ജില്ലാ പ്രസിഡൻറ് അബ്ദുറഹിമാന് അരീക്കോട്, ജില്ലാ ജന:സെക്രട്ടറി റാഷിദ് വെട്ടം, റാസല്‍ഖൈമ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി സൈതലവി തായാട്ട്, യു.എ.ഇ മങ്കട മണ്ഡലം ജനറൽ സെക്രട്ടറി നിഹ്മതുള്ള മങ്കട, സേഫ് വേ എം.ഡി മൂസ ഹംസ, സംസം ടൈപ്പിംഗ് എം.ഡി ഖാലിദ് എന്നിവര്‍ സംബന്ധിച്ചു. ടൂര്‍ണമെൻറിലെ ഏറ്റവും നല്ല കളിക്കാരനായി അല്‍സബാഹ് ഓയില്‍ അജ്മാെൻറ പ്രവീണ്‍, ബെസ്റ്റ് ഡിഫെൻറര് ആയി അല്‍ സബാഹ് ഓയില്‍ അജ്മാെൻറ ഇല്ല്യാസ്, മികച്ച ഗോള്‍കീപ്പറായി ജി.എഫ്.സി ഒരവങ്കരയുടെ മക്സൂദ് എന്നിവര്‍ അര്‍ഹരായി.
ഫെയര്‍ പ്ലേ ടീമിനുള്ള ട്രോഫി തലായിലത്ത് എഫ്.സി കരസ്ഥമാക്കി. ജേതാക്കള്‍ക്കുള്ള ട്രോഫി സേഫ് വേ എം.ഡി മുസ്തഫ നല്കി. ശഹീദ് എം.ഡി അല്‍ മന്‍സില്‍ ടൈപ്പിംഗ്, അജ്മാന് മലപ്പുറം ജില്ലാ ട്രഷറര്‍ മുസ്തഫ വേങ്ങര, ദുബൈ കെ.എം.സി.സി മങ്കട മണ്ഡലം പ്രസിഡൻറ് അസീസ് പേങാട്ട്, ഷാര്‍ജ മലപ്പുറം ജില്ലാ കെ.എം.സി.സി സെക്രട്ടറി ഹക്കീം കരുവാടി, യു.എ.ഇ മങ്കട മണ്ഡലം ഓര്‍ഗനൈസിങ് സെക്രട്ടറി ശുഹൈബ് പടവണ്ണ, ഹൈദര്‍ അജ്മാന് കെ.എം.സി.സി എന്നിവര്‍ കളിക്കാര്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. മങ്കട മണ്ഡലം നേതാക്കളായ ഷഫീഖ് വേങ്ങാട്, നാസര്‍, സുബൈര്‍ ഹംസ, വി.പി മുസ്തഫ, സിദ്ദീക്ക്, ബെന്ഷാദ് വെങ്കിട്ട, ശിഹാബ്, ഫസലു, ഹബീബ്, അദ്നാന്, കമറുദ്ദീന്, മുഹമ്മദ്കുട്ടി, റഷീദ്,സലിം വെങ്കിട്ട, ഹാഷിം, മുഹമ്മദാലി കൂട്ടില്‍ എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.