ദുബൈ: യു.എ.ഇയുടെ ബഹിരാകാശ സഞ്ചാരിയായ ഹസ്സ അൽ മൻസൂരി പങ്കുവെച്ച മക്കയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമായി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് പകർത്തിയ ചിത്രമാണ് തെൻറ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടായ @astro - hazzaaയിൽ മൻസൂരി പങ്കുവെച്ചത്. ഐ.എസ്.എസിൽനിന്നുള്ള മക്കയുടെ അവിശ്വസനീയ ദൃശ്യം എന്ന അടിക്കുറിപ്പോടെയായിരുന്നു ഇത്.
കുറഞ്ഞ സമയത്തിനകം തന്നെ 15000ത്തിലേറെ ലൈക്കുകളും നിരവധി കമൻറുകളും ചിത്രത്തിന് ലഭിച്ചു. ലോകമെങ്ങുമുള്ള മുസ്ലിംകളുടെ തീർഥാടന കേന്ദ്രമാണ് സൗദി അറേബ്യയിലെ മക്ക.
കഴിഞ്ഞ സെപ്റ്റംബർ 25നാണ് യു.എ.ഇ പൗരനായ ഹസ്സാ മൻസൂരി ബഹിരാകാശയാത്ര നടത്തിയത്. ഒക്ടോബർ മൂന്നിന് അദ്ദേഹം മടങ്ങും. ചരിത്രത്തിലെ നാഴികക്കല്ലായാണ് രാജ്യത്തെ പ്രഥമ ബഹിരാകാശ സഞ്ചാരിയുടെ യാത്രയെ യു.എ.ഇ വിലയിരുത്തുന്നത്. നേരേത്ത ഐ.എസ്.എസിൽനിന്ന് പകർത്തിയ യു.എ.ഇയുടെ വിവിധ ദൃശ്യങ്ങൾ അദ്ദേഹം പുറത്തുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.