അബൂദബി: അടുത്ത വർഷം രാജ്യതലസ്ഥാനത്ത് നടക്കാനിരിക്കുന്ന സ്പെഷ്യൽ ഒളിമ്പിക്സിന് പിന്തുണ നൽകാൻ ഒട്ടനവധി പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. അബൂദബിയിലെ പ്രമുഖ ഫുട്ബാൾ ക്ലബ് തെരഞ്ഞെടുത്തതാവെട്ട തികച്ചും ശ്രദ്ധേയമായ ഒരു പ്രചാരണ രീതിയാണ്. രണ്ടു തവണ ഗൾഫ് ലീഗ് ചാമ്പ്യൻമാരായ അൽ ജസീറ ക്ലബ് അതിെൻറ ജേഴ്സിയിൽ തന്നെ സ്പെഷ്യൽ ഒളിമ്പിക്സിെൻറ പ്രചാരണ സന്ദേശം എഴുതിച്ചേർത്തു. ഇന്നലെ ദുബൈ അൽ അഹ്ലി ക്ലബുമായി നടന്ന കളിയിൽ ഇൗ സ്പെഷ്യൽ ജഴ്സി അണിഞ്ഞാണ് ടീമംഗങ്ങൾ ഗ്രൗണ്ടിലിറങ്ങിയത്.
അടുത്ത വർഷം മാർച്ചിൽ നടക്കുന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ 170 രാജ്യങ്ങളിൽ നിന്ന് 7000 കായിക താരങ്ങൾ പെങ്കടുക്കുമെന്നാണ് പ്രതീക്ഷ. മിഡിൽ ഇൗസ്റ്റിൽ ഇതാദ്യമായാണ് സ്പെഷ്യൽ ഒളിമ്പിക്സിന് വേദിയൊരുങ്ങുന്നത്. യു.എ.ഇയിൽ നിന്ന് 250 താരങ്ങൾ പങ്കുചേരും. വിവിധ ഇനങ്ങളിലായി കായിക താരങ്ങൾ മികച്ച പരിശീലനം നേടി വരികയാണ്. പ്രത്യേക പരിചരണം ആവശ്യമുള്ള ആളുകൾക്ക് അവ ഒരുക്കാനും കൂടെ നടത്താനും യു.എ.ഇയും അബൂദബിയും പുലർത്തുന്ന ശ്രദ്ധയുടെ ഭാഗമാണ് സ്പെഷ്യൽ ഒളിമ്പിക്സിനു വേണ്ടിയുള്ള മികച്ച തയ്യാെറടുപ്പും ഇൗ നൂതന പ്രചാരണ മാർഗവുമെന്ന് സ്പെഷ്യൽ ഒളിമ്പിക്സിെൻറയും അൽജസീറ ക്ലബിെൻറയും സ്പോൺസർമാരായ മുബാദല കമ്പനി അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.