അൽ ഹുസ്​ൻ ആപ്പിൽ കോവിഡ്​ അപ്​ഡേഷൻ അവസാനിപ്പിച്ചു

ദു​ബൈ: അ​ൽ ഹു​സ്​​ൻ ആ​പ്പി​ൽ യു.​എ.​ഇ താ​മ​സ​ക്കാ​രു​ടെ കോ​വി​ഡ് സ്റ്റാ​റ്റ​സ് അ​പ്‌​ഡേ​റ്റ് ചെ​യ്യു​ന്ന​ത് അ​വ​സാ​നി​പ്പി​ച്ചു. ആ​പ്ലി​ക്കേ​ഷ​ൻ പു​തു​ക്കി സ്കൂ​ൾ കു​ട്ടി​ക​ളു​ടെ വാ​ക്സി​നേ​ഷ​ൻ റെ​ക്കോ​ഡു​ക​ൾ സൂ​ക്ഷി​ക്കു​ന്ന​തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്​ തു​ട​ക്ക​മാ​യെ​ന്ന്​ ആ​രോ​ഗ്യ-​രോ​ഗ​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

കോ​വി​ഡ്​ വ്യാ​പ​ന​ഘ​ട്ട​ത്തി​ൽ രാ​ജ്യ​ത്തെ താ​മ​സ​ക്കാ​രു​ടെ കോ​വി​ഡ്​ സ്റ്റാ​റ്റ​സ് റെ​ക്കോ​ഡ് ചെ​യ്‌​ത് രോ​ഗ​വ്യാ​പ​നം ത​ട​യാ​നാ​ണ്​ അ​ൽ ഹു​സ്​​ൻ രൂ​പ​പ്പെ​ടു​ത്തി​യ​ത്. യാ​ത്രാ സ​മ​യ​ങ്ങ​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നും അ​ൽ ഹു​സ്നി​ൽ ഗ്രീ​ൻ മാ​ർ​ക്ക് മാ​ന​ദ​ണ്ഡ​മാ​യി​രു​ന്നു. കോ​വി​ഡ്​ സാ​മൂ​ഹി​ക​മാ​യി വെ​ല്ലു​വി​ളി​യ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ആ​പ്​ മ​റ്റൊ​രു ഉ​പ​യോ​ഗ​ത്തി​ന്​ നി​ശ്ച​യി​ച്ച​ത്.

പു​തു​താ​യി അ​പ്‌​ഡേ​റ്റ് ചെ​യ്ത ആ​പ്പി​ൽ ജ​ന​നം മു​ത​ൽ 18 വ​യ​സ്സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കു​ള്ള സ​മ​ഗ്ര​മാ​യ വാ​ക്സി​നേ​ഷ​ൻ റെ​ക്കോ​ഡു​ക​ളാ​ണ്​ ഉ​ൾ​പ്പെ​ടു​ത്തു​ക​യെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കു​ട്ടി​ക​ളു​ടെ പൂ​ർ​ത്തി​യാ​യ വാ​ക്സി​നേ​ഷ​ൻ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും എ​ടു​ക്കാ​ൻ ബാ​ക്കി​യു​ള്ള കു​ത്തി​വെ​പ്പു​ക​ളു​ടെ വി​വ​ര​ങ്ങ​ളും ല​ഭ്യ​മാ​യി​രി​ക്കും. സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക്​ ആ​പ്ലി​ക്കേ​ഷ​ൻ ഭാ​വി​യി​ൽ നി​ർ​ബ​ന്ധ​മാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ സൂ​ച​ന ന​ൽ​കി. ഇ​തു​സം​ബ​ന്ധി​ച്ച്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യും വി​ദ്യാ​ഭ്യാ​സ-​മാ​ന​വ​വി​ഭ​വ ശേ​ഷി കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ​ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ന്‍റെ തീ​രു​മാ​ന​മു​ണ്ടെ​ന്ന്​ ​ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​സി. അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ഹു​സൈ​ൻ അ​ൽ ന​ന്ദ്​ പ​റ​ഞ്ഞു. പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ൽ വ​ട​ക്ക​ൻ എ​മി​റേ​റ്റു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക്​ വേ​ണ്ടി​യാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Al Husn has stopped the update of Covid on the app

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.