അൽ ദഫ്ര പൈതൃകോൽസവത്തിന്​ വൻ തിരക്ക്​

അബൂദബി: അറബ്​ ജനതയുടെ സംസ്​ക്കാരവും പൈതൃകവും വിളിച്ചോതുന്ന അൽ ദഫ്ര പൈതൃകോൽസവത്തിന്​ വൻ തിരക്ക്​. ആയിരക്കണക്കിന്​ സന്ദർശകരാണ്​ ഒാരോ ദിവസവും  മദീനത്ത്​ സായദിൽ നടക്കുന്ന മേളക്ക്​ എത്തുന്നത്​. പത്ത്​ വർഷത്തെ ചരിത്രത്തിൽ ആദ്യമായി നടത്തുന്ന അൽ ഷെലാഹ്​ പാട്ട്​ മൽസരമാണ്​ ഇത്തവണത്തെ ആകർഷണങ്ങളിലൊന്ന്​. സങ്കീർത്തനങ്ങൾ പോലെ പദ്യം ചൊല്ലുന്നതാണ്​ മൽസരം. ഇതിൽ വാദ്യോപകരണങ്ങൾ പാടില്ല എന്നതാണ്​ പ്രധാന നിബന്ധന. ഏത്​ കാലത്ത്​ തുടക്കമിട്ടു എന്നുപോലും അറിവില്ലാത്തത്ര പഴക്കമുള്ളതാണ്​ ഇൗ കലാരൂപം. മിക്കവാറും പാട്ടുകളൊക്കെ പ്രസിദ്ധരായ ഇമിറാത്തി കവികൾ രചിച്ചവയാണ്​. എന്നാൽ അജ്ഞാതരായ എഴുത്തുകാരുടെ രചനകളും പ്രചാരത്തിലുണ്ട്​. 

ഒട്ടകങ്ങളുടെയും ഫാൽക്കണുകളുടെയും വേട്ടപ്പട്ടികളുടെയും സൗന്ദര്യ മൽസരവും മറ്റും ആസ്വദിക്കാൻ ബസുകളിലാണ്​ വിദേശികൾ എത്തുന്നത്​. കാഴ്​ചക്കാരും മൽസരാ​ർഥികളും തോളിൽ കൈയ്യിട്ട്​ നടക്കുന്ന കാഴ്​ചയാണ്​ എങ്ങും. മൽസരാർഥികളുടെ കൂടാരങ്ങളിലിരുന്ന്​ ലഘുഭക്ഷണം മുതൽ ഉച്ചയാഹാരം വരെ കഴിക്കുന്നത്ര സൗഹൃദം ചിലർ സമ്പാദിക്കുന്നുമുണ്ട്​. 

ഇത്തവണ ഫാൽക്കൺ മൽസരത്തിൽ പ​െങ്കടുത്തത്​ 150 ഫാൽക്കണുകളാണ്​. ആറ്​ മണിക്കൂർ മൽസരം നീണ്ടു. ഒരു വയസിൽ താഴെ പ്രായമുള്ളവക്കായിരുന്നു യോഗ്യത. മൂന്ന്​ വിഭാഗമായി തിരിച്ച്​ നടത്തിയ മൽസത്തിൽ ഒന്നാം സ്​ഥാനക്കാർക്ക്​ 75000 ദിർഹവും രണ്ടാം സ്​ഥാനക്കാർക്ക്​ 50000 ദിർഹവും മൂന്നാം സ്​ഥാനക്കാർക്ക്​ 25000 ദിർഹവും ലഭിച്ചു. ഫാമുകളിൽ വളർത്തിയ ഫാൽക്കണുകളെ മാത്രമെ മൽസരിപ്പിക്കാനാകുമായിരുന്നുള്ളൂ. ഫാൽക്കണി​​െൻറ വലിപ്പം, രൂപഭംഗി, നിറം, തലയുടെ വലിപ്പം, കൊക്ക്​, നാസാദ്വാരം എന്നിവയൊക്കെ വിലയിരുത്തിയാണ്​ മികച്ചതിനെ കണ്ടെത്തിയത്​. ഒരു വിഭാഗത്തിലെ മൂന്ന്​ സമ്മാനങ്ങളടക്കം അഞ്ച്​ സമ്മാനങ്ങൾ നേടിയ നസീർ ബിൻ ഖാലിദ്​ അൽ ഹജ്​റി ആയിരുന്നു മൽസരത്തിലെ താരം. മേള 28 ന്​ സമാപിക്കും. 

 

Tags:    
News Summary - AL-DHAFRA fest-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.