ഷാർജയിലെ അൽ അത്ത മസ്ജിദ് ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: ഷാർജയിലെ അൽ റാഖിബ -4 മേഖലയിൽ ഷാർജ കോഓപറേറ്റീവിന്‍റെ നേതൃത്വത്തിൽ അൽ അത്ത മസ്ജിദ് ഉദ്ഘാടനം ചെയ്തു. 5,169 ചതുരശ്ര മീറ്റർ സ്ഥലത്താണ് മസ്ജിദ് നിർമിച്ചത്. ഏകദേശം 1,100 ആളുകൾക്കുള്ള പ്രാർഥന സൗകര്യം ഒരുക്കിയിട്ടുണ്ട്. ഷാർജ കോഓപറേറ്റിവ് ഷെയർഹോൾഡർമാരുടെ സംഭാവന കൊണ്ടാണ് മസ്ജിദ് നിർമിച്ചത്. ഷാർജ കോഓപറേറ്റിവ് സൊസൈറ്റി ചെയർമാൻ സയീദ് സുൽത്താൻ ബൽജിയോ അൽ സുവൈദി, ഷാർജ ഡയറക്ടറേറ്റ് ഓഫ് ഇസ്‍ലാമിക് അഫയേഴ്‌സ് ചെയർമാൻ അബ്ദുല്ല ഖലീഫ യാറൂഫ് അൽ സുബൂസി, ഷാർജ സഹകരണ ഡയറക്ടർ ബോർഡ് അംഗങ്ങൾ, ഷാർജ കോഓപറേറ്റിവ് സി.ഇ.ഒ, ഡിപ്പാർട്ട്‌മെന്‍റ് എക്‌സിക്യൂട്ടിവുകൾ, ഡയറക്ടർമാർ, ഇസ്‍ലാമിക് അഫയേഴ്സ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരും തുടങ്ങി നിരവധിപേർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.