അൽഐൻ: അൽഐൻ മൃഗശാല ഒരുക്കുന്ന ഈ വർഷത്തെ സമ്മർ ക്യാമ്പ് തിങ്കളാഴ്ച തുടങ്ങി. 'മരുഭൂമിയിലെ അത്ഭുതങ്ങൾ' എന്ന പ്രമേയത്തിൽ മരുഭൂമിയിലെ പ്രകൃതി സമ്പത്ത് പുതുതലമുറക്ക് പരിചയപ്പെടുത്തുന്ന രീതിയിലാണ് ക്യാമ്പ്. ആഗസ്റ്റ് 12 വരെ നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പിൽ മരുഭൂമിയുടെ പൈതൃകം സംരക്ഷിക്കുന്നതിന് രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ നൽകിയ സംഭാവനകളും വികസനം കൈവരിക്കുന്നതിന് അദ്ദേഹം സ്വീകരിച്ച സമീപനവും പഠിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്. ആഗസ്റ്റ് 1 മുതൽ 5 വരെയും ആഗസ്റ്റ് 8 മുതൽ 12 വരെയുമായി രണ്ട് സെഷനുകളിലായാണ് ക്യാന. പന്ത്രണ്ടാം വർഷത്തിലെത്തിയ സമ്മർ ക്യാമ്പ് മരുഭൂമിയുടെ സവിശേഷതകൾ, ജൈവവൈവിധ്യം എന്നിവയെക്കുറിച്ച് ബോധവൽക്കരിക്കും. വന്യജീവികളുടെയും പ്രകൃതിയുടെയും സംരക്ഷണം എന്നിവയെ കുറിച്ച് പങ്കെടുക്കുന്നവർക്ക് അറിവ് നൽകുന്നതാണ് സെഷനുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.