സന്തോഷ്, എസ്. രാധാകൃഷ്ണൻ, ഉമ്മർ
മംഗലത്ത്
അൽഐൻ: അൽഐൻ മലയാളി സമാജം വാർഷിക യോഗം ഭാരവാഹികളെ തെരഞ്ഞെടുത്തു. 2024-2025 പ്രവർത്തന വർഷത്തേക്കുള്ള ഭരണസമിതിയിലേക്ക് സന്തോഷ് (പി. അഭയൻ) ജന. സെക്രട്ടറിയും എസ്. രാധാകൃഷ്ണൻ പ്രസിഡന്റും ഉമ്മർ മംഗലത്ത് ട്രഷററുമായുള്ള 23 അംഗ ഭരണസമിതിയെയാണ് തെരഞ്ഞെടുത്തത്.
വിനോദ് ബാലചന്ദ്രനാണ് ഓഡിറ്റർ. ഡോ. സുനീഷ് കൈമല (വൈസ് പ്രസി.), ഹാരിസ് ചെടിയങ്കണ്ടി (ജോ. സെക്ര.), സനീഷ് കുമാർ (അസി. ട്രഷ.), ടിങ്കു പ്രസാദ് നാരായണൻ (കലാവിഭാഗം സെക്ര.), കെ.പി. ബിജിൻ ലാൽ (സാഹിത്യ വിഭാഗം സെക്ര.), ശ്രീജിത് (കായിക വിഭാഗം സെക്ര.), എസ്. കൃഷ്ണകുമാർ (ജീവകാരുണ്യ വിഭാഗം സെക്ര.), നിതിൻ ദാമോദരൻ (മീഡിയ വിഭാഗം കൺ.) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
പ്രസിഡന്റ് ഫക്രുദ്ദീൻ അലി അഹമ്മദിന്റെ അധ്യക്ഷതയിൽ കൂടിയ പ്രതിനിധി സമ്മേളനം സാംസ്കാരിക പ്രവർത്തകൻ ഷാജഹാൻ മാറഞ്ചേരി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സലിം ബാബു സ്വാഗതവും ഉമ്മർ മംഗലത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.