അൽഐൻ: അൽ ഐൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കോഓപറേറ്റിവ് റീട്ടെയിൽ ശൃംഖലയായ അൽ ഐൻ കോപ്പിെൻറ 38ാം വാർഷികാഘോഷം ഗംഭീരമാക്കാൻ വൻ പ്രമോഷനുകൾ. ബുധനാഴ്ച ആരംഭിച്ച പ്രമോഷെൻറ ഭാഗമായി ഗ്രോസറി, പഴം പച്ചക്കറികൾ, ബേക്കറി, ഹോട്ട് ഫുഡ്, ഹെൽത്ത് ആൻഡ് ബ്യൂട്ടി, ഹൗസ് ഹോൾഡ്, സ്റ്റേഷനറി, ടോയ്സ് തുടങ്ങിയ എല്ലാ വിഭാഗത്തിലുംപെട്ട നിരവധി ഉൽപന്നങ്ങൾക്ക് വൻ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 100 ദിർഹമിെൻറ ഓരോ പർച്ചേസിലൂടെയും ലഭിക്കുന്ന റാഫിൾ കൂപ്പൺ നറുക്കെടുപ്പിലൂടെ മൂന്ന് ലക്ഷം ദിർഹം വിലവരുന്ന ഷോപ്പിങ് വൗച്ചറുകളാണ് സമ്മാനമായി നൽകുന്നത്.
60 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷത്തിലൂടെ 60 വിജയികളെ തിരഞ്ഞെടുക്കും. ഓരോ 15 ദിവസത്തിലും നടക്കുന്ന നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന 15 പേർക്ക് വീതം 5000 ദിർഹമിെൻറ ഷോപ്പിങ് വൗച്ചറുകളാണ് നൽകുന്നത്. അൽ ഐൻ കോപ്പിെൻറ ബ്രാഞ്ചുകളിൽനിന്ന് നേരിട്ട് സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്കും അൽ ഐൻ കോപ്പ് മൊബൈൽ ആപ്പിലൂടെയോ വെബ്സൈറ്റിലൂടെയോ ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്കും നറുക്കെടുപ്പിൽ പങ്കെടുക്കാം.
കൂടാതെ എൽ ഗ്രോസർ, ഇൻസ്റ്റ ഷോപ് തുടങ്ങിയ ഓൺലൈൻ ഷോപ്പിങ് ദാതാക്കളിലൂടെ അൽ ഐൻ കോപ്പിൽനിന്നും 100 ദിർഹമിന് സാധനങ്ങൾ ഓർഡർ ചെയ്യുന്നവർക്കും റാഫിൾ കൂപ്പൺ ലഭിക്കും.അൽ ഐൻ കോപ്പിെൻറ റീബ്രാൻഡിങ്ങിെൻറയും റീമർച്ചൈൻറസിങ്ങിെൻറയും ഭാഗമായി ഉൽപന്ന ശേഖരണിയിൽ വളരെയധികം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
അതിെൻറ ഭാഗമായി കൂടുതൽ ഇന്ത്യൻ ഉൽപന്നങ്ങൾ പ്രത്യകിച്ച് മലയാളികൾക്ക് പ്രിയമേറിയ ഉൽപന്നങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.അൽ ഐൻ കോപ്പിെൻറ 38 വർഷത്തെ വിജയയാത്രയിൽ കൂടെനിൽക്കുകയും സഹകരിക്കുകയും ചെയ്ത മലയാളികളുൾപ്പെടെയുള്ള എല്ലാ ഉപഭോക്താക്കൾക്കും നന്ദി അറിയിക്കുന്നതോടൊപ്പം തുടർന്നും സഹകരണം അഭ്യർഥിക്കുന്നതായും അൽ ഐൻ കോപ് മാനേജ്െമൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.