??.??. ???????, ????????? ???????????, ????

സാജിദ, അസി, കല്യാണി എന്നിവർക്ക്​ പാം അക്ഷര തൂലിക കഥാപുരസ്കാരം

ഷാർ​ജ: 12 വ൪​ഷ​മാ​യി പ്ര​വാ​സ​ലോ​ക​ത്തെ എ​ഴു​ത്തു​കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യി പാ ം ​പു​സ്ത​ക​പ്പു​ര ന​ൽ​കി​വ​രു​ന്ന അ​ക്ഷ​ര തൂ​ലി​ക ക​ഥാ​പു​ര​സ്കാ​രം ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ച്ചു. ‘ശ​വ​പ്പെ​ട്ടി​ക​ളു​ടെ കാ​വ​ൽ​ക്കാ​ര​ൻ’ എ​ന്ന ക​ഥ​ക്ക്​ വൈ.​എ. സാ​ജി​ദ ഒ​ന്നാം സ്ഥാ​നം നേ​ടി. ‘ക്രൂ​യി​സ്’ എ​ന്ന ക​ഥ​യി​ലൂ​ടെ അ​സി ര​ണ്ടാം സ്ഥാ​ന​ത്തി​നും ‘കാ​ളി​മാ’ എ​ന്ന ക​ഥ​യു​ടെ ര​ച​യി​താ​വ് ക​ല്യാ​ണി ശ്രീ​കു​മാ൪ മൂ​ന്നാം സ്ഥാ​ന​ത്തി​നും അ൪​ഹ​മാ​യി. സാ​ഹി​ത്യ​കാ​ര​ൻ കെ.​പി. രാ​മ​നു​ണ്ണി ചെ​യ൪​മാ​നും എ​ഴു​ത്തു​കാ​രാ​യ പോ​ൾ സെ​ബാ​സ്​​റ്റ്യ​ൻ, അ​നി​ൽ ദേ​വ​സി, പി.​സി. പ്ര​തീ​ഷ് എ​ന്നി​വ൪ അം​ഗ​ങ്ങ​ളു​മാ​യ ജ​ഡ്ജി​ങ്​ ക​മ്മി​റ്റി​യാ​ണ് വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.


തൃ​ശൂ൪ വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി​നി​യാ​ണ്​ വൈ.​എ. സാ​ജി​ദ. മ​ല​പ്പു​റം താ​നൂ൪ സ്വ​ദേ​ശി​യാ​ണ്​ അ​സി. ഷാ​ർ​ജ വെ​സ്​​റ്റ്​ മി​നി​സ്​​റ്റ​ർ സ്കൂ​ളി​ലെ ഇം​ഗ്ലീ​ഷ് അ​ധ്യാ​പി​ക​യാ​യ ക​ല്യാ​ണി ശ്രീ​കു​മാ൪ കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​നി​യാ​ണ്. മാ൪​ച്ച് ആ​റി​ന് ഷാ൪​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ക്കു​ന്ന പാം ​സ൪​ഗ​സം​ഗ​മ​ത്തി​ൽ അ​വാ൪​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ സ​ലീം അ​യ്യ​ന​ത്ത്, പ്ര​വീ​ൺ പാ​ല​ക്കീ​ൽ, വി​ജു സി. ​പ​ര​വൂ൪ എ​ന്നി​വ൪ അ​റി​യി​ച്ചു.

Tags:    
News Summary - akshara thoolika-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.