അ​ക്കാ​ഫ്​ എം.​ടി ന​ഗ​റി​ൽ സംഘടിപ്പിച്ച ‘വാ​ക്കു പൂ​ക്കും കാ​ലം’ സാ​ഹി​ത്യ പ​രി​പാ​ടി​യി​ൽ​നി​ന്ന്

അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ൻ എം.​ടി അ​നു​സ്മ​ര​ണം

ദു​ബൈ: അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ൻ ലി​റ്റ​റ​റി ക്ല​ബി​ന്‍റെ സാ​ഹി​ത്യ​പ​രി​പാ​ടി​യാ​യ ‘വാ​ക്കു പൂ​ക്കും കാ​ലം’ മൂ​ന്നാം ഘ​ട്ടം എം.​ടി ന​ഗ​റി​ൽ ന​ട​ത്തി. പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ൻ സ​ജീ​വ് എ​ട​ത്താ​ട​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം മ​ച്ചി​ങ്ങ​ൽ രാ​ധാ​കൃ​ഷ്ണ​ൻ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ൻ ലി​റ്റ​റ​റി ക്ല​ബി​ന്‍റെ​യും ഹ​രി​തം ബു​ക്സി​ന്‍റെ​യും സം​യു​ക്ത സം​രം​ഭ​മാ​യ ‘അ​ക്കാ​ഫ് എ​ന്‍റെ ക​ലാ​ല​യം’ സീ​രീ​സി​ന്‍റെ ര​ണ്ടാം പ​തി​പ്പി​ൽ ക​ലാ​ല​യ ഓ​ർ​മ​ക​ളു​മാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച ആ ​നാ​ലു​വ​ർ​ഷ​ങ്ങ​ൾ 2.0, എ​ന്‍റെ കാ​യ​ൽ ക​ലാ​ല​യം, സ്‌​മാ​ർ​ത്ഥ, മ​ഞ്ഞു​തു​ള്ളി​ക​ൾ, ഗു​ൽ​മോ​ഹ​ർ പൂ​ത്ത​കാ​ലം, പ്രി​യ പ​രി​ചി​ത​നേ​ര​ങ്ങ​ൾ, കാ​മ്പ​സ് കി​സ്സ, അ​ര​മ​തി​ൽ ചി​ന്തു​ക​ൾ, ബോ​ധി​വൃ​ക്ഷ​ത്ത​ണ​ലി​ൽ, സ്‌​മൃ​തി​ല​യം എ​ന്നീ പ​ത്തു പു​സ്ത​ക​ങ്ങ​ളു​ടെ എ​ഡി​റ്റ​ർ​മാ​ർ പു​സ്ത​ക​ങ്ങ​ളു​ടെ സൃ​ഷ്ടി​ക്കു പി​ന്നി​ലു​ള്ള പ്ര​യ​ത്ന​ങ്ങ​ളും അ​നു​ഭ​വ​ങ്ങ​ളും വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന്, പു​സ്ത​ക​പ്ര​സാ​ധ​ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ജീ​വ​ൻ എ​ട​ത്താ​ട​നി​ൽ​നി​ന്ന് കോ​ള​ജ് പ്ര​തി​നി​ധി​ക​ൾ ഏ​റ്റു​വാ​ങ്ങി.

അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ പോ​ൾ ടി. ​ജോ​സ​ഫ്, സെ​ക്ര​ട്ട​റി എ.​എ​സ്​ ദീ​പു, ട്ര​ഷ​റ​ർ നൗ​ഷാ​ദ് മു​ഹ​മ്മ​ദ്, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം ഷൈ​ൻ ച​ന്ദ്ര​സേ​ന​ൻ, ലി​റ്റ​റ​റി ക്ല​ബ് ജോ​യ​ന്‍റ്​ ക​ൺ​വീ​ന​ർ​മാ​രാ​യ ല​ക്ഷ്മി ഷി​ബു, സ​ഞ്ജു പി​ള്ള, ഫെ​ബി​ൻ ജോ​ൺ, മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ രാ​ജേ​ഷ് പി​ള്ള, ഗി​രീ​ഷ് മേ​നോ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.

Tags:    
News Summary - AKCAF conducted mt vasudevan Commemoration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.