അ​ക്കാ​ഫ് കാ​ർ​ണി​വ​ലി​ന്‍റെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം മ​ന്ത്രി പി. ​രാ​ജീ​വ്​ നി​ർ​വ​ഹി​ക്കു​ന്നു

അ​ക്കാ​ഫ് കാ​ർ​ണി​വ​ൽ ഫെ​ബ്രു​വ​രി 28 മു​ത​ൽ മാ​ർ​ച്ച് 27 വ​രെ

ദു​ബൈ: കേ​ര​ള​ത്തി​ലെ ക​ലാ​ല​യ​ങ്ങ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ യു.​എ.​ഇ​യി​ലെ സം​ഗ​മ​വേ​ദി​യാ​യ അ​ക്കാ​ഫ് ഒ​രു​ക്കു​ന്ന ക​ലാ കാ​യി​ക മാ​മാ​ങ്കം 'അ​ക്കാ​ഫ് കാ​ർ​ണി​വ​ൽ' ഫെ​ബ്രു​വ​രി 28 മു​ത​ൽ മാ​ർ​ച്ച് 27 വ​രെ ന​ട​ക്കും. 136ൽ ​അ​ധി​കം കോ​ള​ജ് അ​ലു​മ്​​നി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ക​ലാ​ല​യ ഓ​ർ​മ​ക​ൾ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു മാ​സം നീ​ളു​ന്ന അ​ക്കാ​ഫ് പ്ര​ഫ​ഷ​ന​ൽ ലീ​ഗ് (എ.​പി.​എ​ൽ) ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്​ ന​ട​ത്തും. ക്രി​ക്ക​റ്റി​ലെ പു​തി​യ രൂ​പ​മാ​യ 100 ബോ​ൾ ഫോ​ർ​മാ​റ്റി​ലാ​വും മ​ത്സ​ര​ങ്ങ​ൾ. മു​ൻ ഇ​ന്ത്യ​ൻ താ​രം ശ്രീ​ശാ​ന്ത് അ​ക്കാ​ഫ് പ്ര​ഫ​ഷ​ന​ൽ ലീ​ഗി​ന്‍റെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​കും. 32 കോ​ള​ജ് ടീ​മു​ക​ൾ മാ​റ്റു​ര​ക്കും. കേ​ര​ള വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ് പ​രി​പാ​ടി​യു​ടെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ചെ​യ്തു. അ​ക്കാ​ഫ് മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ഐ​സ​ക് ജോ​ൺ പ​ട്ടാ​ണി​പ്പ​റ​മ്പി​ൽ, ചെ​യ​ർ​മാ​ൻ ഷാ​ഹു​ൽ ഹ​മീ​ദ്, ചാ​ൾ​സ് പോ​ൾ, വി.​എ​സ്. ബി​ജു​കു​മാ​ർ, അ​നൂ​പ് അ​നി​ൽ ദേ​വ​ൻ, വി​ഘ്നേ​ഷ്, ശ്യാം ​വി​ശ്വ​നാ​ഥ്, മ​ഷും ഷാ, ​സു​ധീ​ർ, റാ​ണി സു​ധീ​ർ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Akaf Carnival from February 28th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.