അജിത് പവാറിന്‍റെത്​ കൂറുമാറ്റം, നടപടി വേണം -മന്ത്രി എ.കെ. ശശീന്ദ്രന്‍

ദുബൈ: മഹാരാഷ്​ട്രയില്‍ ബി.ജെ.പിയെ സഹായിച്ച്​ കൂറുമാറ്റം നടത്തിയ അജിത് പവാറിന് എതിരെ അടിയന്തിര നടപടി കൈക്കൊള ്ളണമെന്ന് എൻ.സി.പി ദേശീയ പ്രവർത്തകസമിതി അംഗം കൂടിയായ​ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. എന്നാൽ മാത്രമേ എന്‍.സി.പി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനും ആശങ്കക്കും ഉത്തരമാവുകയുള്ളൂ. അക്കാര്യത്തില്‍ ദേശീയ പ്രസിഡൻറ്​ ശരത് പവാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജപ്പാനിലേക്കുള്ള യാത്രാമധ്യേ ദുബൈയിലെത്തിയ മന്ത്രി മഹാരാഷ്​ട്രയിലെ സംഭവവികാസങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു.

പുതിയ സംഭവവികാസങ്ങള്‍ സംബന്ധിച്ച് കേരളത്തിലെ എന്‍.സി.പി നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി ഇടതുമുന്നണിക്കൊപ്പം നിന്ന് സംഘപരിവാറിന് എതിരെ നിലകൊള്ളുകയും യഥാർഥ മതനിരപേക്ഷ ജനാധിപത്യ ചേരിക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന എന്‍.സി.പി അതേ രീതിയില്‍ തന്നെ മുന്നോട്ടുപോകും.

ഭരണഘടനാപരമായ സാമാന്യ മര്യാദകള്‍ പോലും പാലിക്കാതെയാണ് ബി.ജെ.പി മഹാരാഷ്​ട്രയിൽ അധികാരം പിടിച്ചെടുത്തത്. തിരക്കിട്ട്​ നടത്തിയ സത്യപ്രതിജ്ഞ പോലും അതി​​​​െൻറ തെളിവാണ്. ആ ശ്രമങ്ങള്‍ക്ക് എന്‍.സി.പിയിലെ ചിലർ കൂട്ടുനിന്നതില്‍ കേരളത്തിലെ പ്രവര്‍ത്തകർക്ക്​ വലിയ ആശങ്കയുണ്ട്. ദേശീയ പ്രസിഡൻറി​​​​െൻറ അറിവോ സമ്മതമോ കൂടാതെയാണ്​ ഇതെല്ലാം നടന്നത്. ഇൗ കുതിരക്കച്ചവടത്തിന് നേതൃത്വം നല്‍കിയ അജിത് പവാറിനെതിരെ ശക്തമായ നടപടി ഉണ്ടായേ മതിയാവൂ.

കേരളത്തിലുള്ള ഇടതുജനാധിപത്യ മുന്നണി സംവിധാനമാണ് സംഘപരിവാറിന് എതിരായുള്ള പ്രായോഗിക സംവിധാനം എന്ന്​ കൂടുതല്‍ വ്യക്തമാവുകയാണിപ്പോൾ. ഇടതുമുന്നണി ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്​ട്രീയത്തോടൊപ്പം എന്‍.സി.പി ഉറച്ചുനില്‍ക്കുമെന്ന് കേരളത്തിലെ നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

Tags:    
News Summary - ak saseendran about maharashtra political drama -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.