ദുബൈ: അഭ്യന്തര കലാപം മൂലം ആറു വർഷമായി രണ്ടു രാജ്യങ്ങളിൽ പിരിഞ്ഞു കഴിയുന്ന പിതാവും മകനും ഒന്നിച്ചു. അതിനു വേദിയായത് അജ്മാൻ കൊട്ടാരം, ആതിഥേയനായത് അജ്മാൻ ഭരണാധികാരിയും. യു.എ.ഇയിൽ ജീവിക്കുന്ന സിറിയൻ പൗരനാണ് അര വ്യാഴവട്ടമായി സ്വന്തം മകനെ ഒരു നോക്കു കാണാൻ പോലും കഴിയുന്നില്ലെന്ന സങ്കടം സുപ്രിംകൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് ആൽ നുെഎമി മുൻപാകെ സമർപ്പിച്ചത്. മകന് വിസ അനുവദിച്ച ശൈഖ് ഹുമൈദ് അജ്മാനിൽ വന്നിറങ്ങിയ പാടെ കൊട്ടാരത്തിലെത്തിക്കാനും സൗകര്യമൊരുക്കി. പിതാവും ഭരണാധികാരിയും സംസാരിച്ചിരിക്കെ കൊട്ടാര ഹാളിലെത്തിയ മകന് പിതാവിനെ എത്ര ചുംബിച്ചിട്ടും മതിവരുന്നില്ല. ഇരുവരുടെയും മനസു നിറയുന്നതു കണ്ട് ഭരണാധികാരിയുടെയും കണ്ണു നിറഞ്ഞു. അജ്മാൻ പൊലീസ് പുറത്തുവിട്ട വീഡിയോയിലാണ് ഇൗ കാഴ്ചകൾ.
അൽ ഹബ്തൂർ സ്ഥാപനങ്ങളുടെ മേധാവിയും ജീവകാരുണ്യ പ്രവർത്തകനുമായ ഖലാഫ് അൽ ഹബ്തൂർ പിതാവിന് സമ്മാനമായി ഒരു കാറും നൽകി. തെൻറ ഷോറൂമുകളിൽ നിന്ന് ഇഷ്ടമുള്ള ഏതു കാറു വേണെമങ്കിലും തെരഞ്ഞെടുക്കാനുള്ള അനുമതിയാണ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.