അജ്മാന്‍ ഇനി എല്‍.ഇ.ഡിയിൽ തിളങ്ങും

അജ്മാൻ: പുതിയ റെസിഡന്‍ഷ്യല്‍ മേഖലയിയില്‍ കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിന് തെരുവ് വിളക്കുകളെ എല്‍.ഇ.ഡി സംവിധാനത്തിലേക്ക് മാറ്റിയിരിക്കുകയാണ് അജാന്‍ നഗരസഭ. അൽ ഹീലിയോ എന്ന താമസ കേന്ദ്രത്തിന്‍റെ 20 കിലോമീറ്റർ ദൈർഘ്യമുള്ള റോഡുകളിലാണ് പരിസ്ഥിതി മലിനീകരണം കുറക്കാൻ ലക്ഷ്യമിട്ട് പുതിയ പദ്ധതി നടപ്പിലാക്കിയത്. 50 ലക്ഷം ദിര്‍ഹം ചിലവിലാണ് പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുന്നത്.

ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിനും കാർബൺ ബഹിർഗമനം പരമാവധി കുറയ്ക്കുന്നതിനും സഹായിക്കുന്ന ഏറ്റവും പുതിയ എൽ.ഇ.ഡി ലൈറ്റിങ് സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. എമിറേറ്റിന്‍റെ പരമാവധി പ്രദേശങ്ങള്‍ ഹരിതാഭമാക്കാനാണ് അജ്മാന്‍ നഗരസഭ ആസൂത്രണ വകുപ്പ് ലക്ഷ്യമിടുന്നത്. അടിസ്ഥാന വികസന മേഖലയില്‍ നിരവധി പദ്ധതികളാണ് അജ്മാന്‍റെ വിവിധ പ്രദേശങ്ങളില്‍ പുരോഗമിക്കുന്നത്. കൂടുതല്‍ പ്രകൃതി സൗഹൃദ പദ്ധതികള്‍ക്ക് പ്രാമുഖ്യം നടപ്പിലാക്കാനാണ് തീരുമാനം. എമിറേറ്റിന്‍റെ അർബൻ പ്ലാൻ 2040ന് അനുസൃതമായാണ് ഈ റോഡ് ലൈറ്റിംഗ് പദ്ധതി നടപ്പാക്കുന്നത്.

അജ്മാൻ നഗരസഭ ആസൂത്രണ വകുപ്പ് ആരംഭിച്ച പൈതൃകപാത പദ്ധതിക്ക് നവംബറില്‍ പോർച്ചുഗലിലെ ലിസ്ബണിൽ നടന്ന വേൾഡ് ആർക്കിടെക്ചർ ഫെസ്റ്റിവലിൽ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. താമസക്കാർക്കും സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും നിക്ഷേപകർക്കും ഊർജസ്വലവും ആകർഷകവുമായ സ്ഥലമാക്കി അജ്മാന്‍ എമിറേറ്റിനെ മാറ്റിയെടുക്കുക എന്നതാണ് നഗരസഭ ആസൂത്രണ വകുപ്പ് ലക്ഷ്യമിടുന്നത്.

നടക്കാനും സുസ്ഥിര വിനോദസഞ്ചാരം മെച്ചപ്പെടുത്താനും കായിക മേഖലയെ പ്രോത്സാഹിപ്പിക്കാനും മാത്രം 1,025 കിലോമീറ്റർ നീളത്തിൽ നിര്‍മ്മിക്കുന്ന പുതിയ പാത ഈ വര്‍ഷത്തിന്‍റെ തുടക്കത്തില്‍ പൂർത്തിയാകും.

Tags:    
News Summary - Ajman will now shine with LEDs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.