മൊറോക്കന്‍ കുഞ്ഞിന് സഹായവുമായി അജ്മാന്‍ ഭരണാധികാരി

അജ്മാന്‍: തലയില്‍ അപൂര്‍വ്വമായ മുഴയോടു കൂടി ജനിച്ച കുഞ്ഞിന് അജ്മാന്‍ ഭരണാധികാരിയുടെ സഹായഹസ്തം. മൊറോക്കന്‍ ബാലിക മാലക്കിനാണ് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി  ജീവിതത്തിലേക്ക് തിരച്ചു വരാന്‍ അവസരമൊരുക്കിയത്. തലയില്‍ മുഴയോടുകൂടിയാണ്​ കുഞ്ഞ്​ ജനിച്ചത്​. 

രക്ഷിതാക്കള്‍ ചികിത്സിക്കാന്‍ വകയില്ലാതെ കുഴയുന്ന വിവരം ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുടെ സെക്രട്ടറിയുമായ ഹമദ് ബിന്‍ ഗലൈത അല്‍ ഗാഫലി ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. ഉടനെ മൊറോക്കോയിലെ യു.എ.ഇ എംബസിയുമായി ബന്ധപ്പെട്ട്  കുഞ്ഞി​​െൻറ ചികിത്സക്ക്​  ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരു ഡോക്ടർ അടക്കം  ഒരുക്കാന്‍ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി നിര്‍ദേശിക്കുകയായിരുന്നു.

വിജയകരമായ ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞ് സുഖം പ്രാപിച്ച് വരുന്നു. കുഞ്ഞിന്‍റെ കുടുംബത്തിന്​ മൊറോക്കന്‍ നഗരമായ ക്ഷിരാത്തില്‍ ഒരു വീടും  സമ്മാനമായി വാങ്ങി നല്‍കി. പിതാവിന് ജോലി കണ്ടെത്താനും സഹായിച്ചു. അജ്മാന്‍ ഭരണാധികാരിയുടെ ഈ സ്നേഹവായ്പിന്​ ഏറെ നന്ദിയുണ്ടെന്ന് കുഞ്ഞി​​െൻറ കുടുംബം അറിയിച്ചു. യു.എ.ഇ ആഘോഷിക്കുന്ന ദാനവര്‍ഷത്തി​​െൻറ ഭാഗമായാണ് ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയുടെ നടപടിയെന്ന് ഹമദ് ബിന്‍ ഗലൈത അല്‍ ഗാഫലി പറഞ്ഞു.

Tags:    
News Summary - ajman-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.