അജ്മാന്: നടപ്പുവർഷം മൂന്നാം പാദത്തിൽ അജ്മാനിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ മൂല്യം 812 കോടി ദിര്‍ഹം കവിഞ്ഞു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 47 ശതമാനമാണ് വളർച്ച. ഈ കാലയളവില്‍ 5,048 റിയൽ എസ്റ്റേറ്റ് ഇടപാടുകൾ രജിസ്റ്റർ ചെയ്തതായി അജ്മാൻ ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേഷൻ വകുപ്പ് അറിയിച്ചു.
എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ തുടർച്ചയായ വളർച്ച പ്രകടമാണെന്ന് ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേഷൻ വകുപ്പ് ഡയറക്ടർ ജനറൽ എൻജിനീയർ ഒമർ ബിൻ ഒമൈർ അൽ മുഹൈരി പറഞ്ഞു. റിയൽ എസ്റ്റേറ്റ് പദ്ധതികൾ വൈവിധ്യവൽക്കരിക്കപ്പെട്ടിട്ടുണ്ട്. നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും സമഗ്രവും വിജയകരവുമായ നിക്ഷേപ അനുഭവം ഉറപ്പാക്കുകയും ചെയ്യുന്നതും മികച്ച ബിസിനസ്സ് അന്തരീക്ഷവും കാരണം നിക്ഷേപകരുടെ എണ്ണം ഗണ്യമായി വർധിച്ചതായും അദ്ദേഹം വ്യക്തമാക്കി.
അൽ റുമൈല 3 മേഖലയിലാണ് ഏറ്റവും ഉയർന്ന വിൽപ്പന മൂല്യം രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ വ്യാപാരം നടക്കുന്ന പ്രധാന പദ്ധതികളുടെ പട്ടികയിൽ എമിറേറ്റ്സ് സിറ്റി പ്രോജക്റ്റ് ഒന്നാം സ്ഥാനത്തെത്തി. സിറ്റി ടവേഴ്സ്, അജ്മാൻ വൺ എന്നിവ തൊട്ട് പിറകിലുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ഏറ്റവും കൂടുതൽ വ്യാപാരം നടക്കുന്ന മേഖലകളുടെ പട്ടികയിൽ അൽ ഹീലിയോ 1, അൽ യാസ്മീൻ എന്നിവയെ മറികടന്ന് അൽ ഹീലിയോ 2 ഒന്നാം സ്ഥാനത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.