അജ്മാൻ: അജ്മാനിലെ പ്രധാന റോഡുകൾ, പാർപ്പിട പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് കഴിഞ്ഞവർഷം 196 ക്വാഡ് ബൈക്കുകൾ അജ്മാൻ പൊലീസ് കണ്ടുകെട്ടി. റോഡുകളിൽ ക്വാഡ് ബൈക്കുകൾ ഓടിച്ച് ജീവൻ അപകടത്തിലാക്കുന്ന നിയമലംഘകരെ ലക്ഷ്യമിട്ട് മരുഭൂമിയിലേക്ക് പ്രവേശിക്കുന്ന എമിറേറ്റിലുടനീളമുള്ള റോഡുകളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിെയന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ക്വാഡ് ബൈക്കുകൾ മരുഭൂമിയിലും തുറസ്സായ സ്ഥലങ്ങളിലും മാത്രമുപയോഗിക്കാനുള്ളതാണ്.
അവ തെരുവുകളിൽ ഓടിക്കുന്നത് ഗുരുതര അപകടങ്ങൾക്ക് കാരണമാകും. തെരുവുകളിലും പാർപ്പിട പ്രദേശങ്ങളിലും കുട്ടികൾ ക്വാഡ് ബൈക്ക് ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് മറ്റുള്ളവർക്ക് ഭീഷണിയാണെന്നും ജീവൻ അപകടത്തിലാക്കുന്ന ഇത്തരം പ്രവൃത്തികൾ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മരുഭൂമിയിലോ വിനോദ മേഖലകളിലോ പോലും ഇത്തരം ബൈക്ക് യാത്രക്കാർ സുരക്ഷിതമായ സവാരി രീതികൾ പാലിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഈ ബൈക്കുകൾ ഓടിക്കാൻ ഹെൽമറ്റ്, രജിസ്ട്രേഷൻ കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവ അനിവാര്യമാണെന്നും മൊബൈൽ സിഗ്നൽ കവറേജ് ഇല്ലാത്തതിനാൽ മരുഭൂമിയിലേക്ക് പോകുന്നത് ഒഴിവാക്കണമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.