നവീകരിച്ച ലുലു ആപ് വഴിയുള്ള ആദ്യ ഡെലിവറി ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി കൈമാറുന്നു
ദുബൈ: റീട്ടെയിൽ ഇ കൊമേഴ്സ് രംഗത്ത് ഡിജിറ്റൽ, എ.ഐ റീട്ടെയിൽ അപ്ഡേഷനുമായി ലുലു. ഉപഭോക്താകൾക്ക് അതിവേഗത്തിൽ വിരൽതുമ്പിൽ ഉൽപന്നങ്ങൾ ലഭ്യമാക്കാൻ ഡിജിറ്റൽ - ഒമ്നിചാനൽ ട്രാൻസ്ഫോർമേഷൻ ഓഫിസ് ദുബൈയിൽ തുറന്നു. ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി ഓഫിസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ മികവോടെ ഏറ്റവും വേഗത്തിലുള്ള ഡിജിറ്റൽ റീട്ടെയിൽ സേവനം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് ലുലുവെന്ന് ചെയർമാൻ എം.എ. യൂസുഫലി വ്യക്തമാക്കി.
കൂടുതൽ സ്മാർട്ടായ റീട്ടെയിൽ സേവനമാണ് ലുലു ഉറപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.എ.ഐ അടക്കമുള്ള നൂതന സാങ്കേതിക സംവിധാനങ്ങളും റിയൽടൈം ടെക്നോളജി അപ്ഗ്രഡേഷനിലൂടെയും മികച്ച ഓൺലൈൻ റീട്ടെയിൽ സേവനം ഉപഭോക്താക്കൾക്ക് ഉറപ്പാക്കുകയാണ് ലക്ഷ്യം. മികച്ച പ്രഫഷനൽ സംഘമാണ് ലുലുവിന്റെ ഡിജിറ്റൽ ഒമ്നിചാനൽ പ്രവർത്തനം നയിക്കുക. കൂടാതെ ലുലുവിന്റെ ഫിനാൻഷ്യൽ റെമിറ്റൻസ് പ്ലാറ്റ്ഫോമായ ലുലു മണിയും മികച്ച സേവനമാണ് നൽകുക.
ലുലു സി.ഇ.ഒ സെയ്ഫി രൂപാവാല, എക്സിക്യൂട്ടിവ് ഡയറക്ടർ അഷറഫ് അലി എം.എ, സി.ഒ.ഒ ആൻഡ് സ്ട്രാറ്റജി ഓഫിസർ സലിം വി.ഐ, ഗ്ലോബൽ ഓപറേഷൻസ് ഡയറക്ടർ സലിം എം.എ, ഷാബു അബ്ദുൽ മജീദ്, ഓമ്നിചാനൽ ഹെഡ് യേശു യാർലഗദ്ദ, മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ, ചീഫ് ഇൻഫർമേഷൻ ഓഫിസർ മുഹമ്മദ് അനീഷ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.