അജ്മാന്: കഴിഞ്ഞ വർഷം പുതിയ നിക്ഷേപകരുടെ എണ്ണത്തിൽ അജ്മാൻ 49ശതമാനം വളർച്ച രേഖപ്പെടുത്തി. 2025ല് ശക്തമായ പ്രകടനം രേഖപ്പെടുത്തിയതായി അജ്മാൻ സാമ്പത്തിക വികസന വകുപ്പാണ് വ്യക്തമാക്കിയത്. 2024നെ അപേക്ഷിച്ച് പുതിയ ലൈസൻസുകളിൽ 14ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ഇത് എമിറേറ്റിലെ സാമ്പത്തിക പ്രവർത്തനങ്ങളുടെ തുടർച്ചയായ വേഗത തെളിയിക്കുന്നതായി വകുപ്പ് വ്യക്തമാക്കി. അജ്മാൻ മത്സരക്ഷമതാ ഓഫിസ് പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിലെ നേട്ടം ഇത് നിക്ഷേപകരോടുള്ള എമിറേറ്റിന്റെ വർധിച്ചുവരുന്ന ആകർഷണീയതയുടെയും ബിസിനസ് അടിത്തറയുടെ വികാസത്തിന്റെയും വ്യക്തമായ സൂചകമാണ്.
ലൈസൻസ് പുതുക്കലുകളിൽ 9 ശതമാനം വർധനയുണ്ടായതായും റിപ്പോർട്ട് കാണിക്കുന്നു. ഇത് ബിസിനസ് ഉടമകളുടെ പ്രവർത്തനങ്ങളുടെ തുടർച്ചയായ പ്രതിബദ്ധതയും പ്രാദേശിക വിപണിയുടെ സ്ഥിരതയിലുള്ള ആത്മവിശ്വാസവും പ്രതിഫലിപ്പിക്കുന്നതാണ്. സജീവ ലൈസൻസുകളുടെ ആകെ എണ്ണം 13ശതമാനം വർധിച്ചു. അതേസമയം ഗാർഹിക ബിസിനസ് ലൈസൻസുകളുടെ എണ്ണം ശ്രദ്ധേയമായ വളർച്ച കൈവരിച്ചിട്ടുമുണ്ട്. പുതിയ ലൈസൻസുകൾ 33ശതമാനം വർധിച്ചു. ഈ വിഭാഗത്തിലെ സജീവ ലൈസൻസുകളുടെ എണ്ണം 39ശതമാനവും വർധിച്ചു.
2025-ൽ രേഖപ്പെടുത്തിയ പോസിറ്റിവ് സൂചകങ്ങൾ പ്രാദേശിക സാമ്പത്തിക നയങ്ങളുടെ വിജയത്തെയും എമിറേറ്റിന്റെ ബിസിനസ് അന്തരീക്ഷത്തിന്റെ ചലനാത്മകതയെയും പ്രതിഫലിപ്പിക്കുന്നുവെന്നും അതുവഴി നിക്ഷേപ ഭൂപടത്തിൽ അജ്മാന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അജ്മാൻ സാമ്പത്തിക വികസന വകുപ്പിന്റെ ഡയറക്ടർ ജനറൽ സെയ്ഫ് അഹമ്മദ് അൽ സുവൈദി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.