അജ്മാൻ: അജ്മാൻ കെ.എം.സി.സി യു.എ.ഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബാൾ ഫെസ്റ്റിന്റെ ബ്രോഷർ നെസ്റ്റോ ഗ്രൂപ് എം.ഡി സിദ്ദീഖ് പാലോള്ളതിൽ പ്രകാശനം ചെയ്തു. യു.എ.ഇയിലെ പ്രഗല്ഭരായ 24 ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റിന് നവംബർ 12ന് രാത്രി എട്ടിന് അജ്മാൻ വിന്നേഴ്സ് ഗ്രൗണ്ടിൽ കിക്കോഫ് നടക്കും. രണ്ടു മാസം നീളുന്ന വിപുലമായ യു.എ.ഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് അജ്മാൻ കെ.എം.സി.സി ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
കലാ കായിക മത്സരങ്ങൾ, രക്തദാന ക്യാമ്പുകൾ, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ തുടങ്ങി വിവിധ പരിപാടികളുടെ സമാപനം ഡിസംബറിൽ നടത്തുമെന്ന് സംഘാടക സമിതി കൺവീനർ ഇബ്രാഹിംകുട്ടി കിഴിഞ്ഞാലിൽ അറിയിച്ചു.
അജ്മാൻ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് സൂപ്പി പാതിരിപ്പറ്റ, സംഘാടക സമിതി ചെയർമാൻ അബ്ദുൽ റസാഖ് വെളിയങ്കോട്, കോഓഡിനേറ്റർ ഫൈസൽ കരീം, സംസ്ഥാന സെക്രട്ടറി അബൂബക്കർ കൂര്യാട് തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.