അ​ധ്യാ​പ​ക​ര്‍ക്ക് ആ​ദ​ര​വൊ​രു​ക്കി അ​ജ്മാ​ന്‍ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍

അ​ജ്മാ​ന്‍: അ​ധ്യാ​പ​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മി​ക​ച്ച അ​ധ്യാ​പ​ക​ര്‍ക്ക് ആ​ദ​ര​വൊ​രു​ക്കി അ​ജ്മാ​ന്‍ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍. ഇ​ന്ത്യ​ന്‍ ദേ​ശീ​യ അ​ധ്യാ​പ​ക​ദി​ന​മാ​യ സെ​പ്റ്റം​ബ​ര്‍ അ​ഞ്ചു തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​ന് അ​ജ്മാ​ന്‍ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ മി​ക​ച്ച അ​ധ്യാ​പ​ക​ര്‍ക്ക് ടീ​ച്ചേ​ഴ്‌​സ് എ​ക്‌​സ​ല​ൻ​സ് അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്യും.

ദു​ബൈ​യി​ലെ കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ച​ട​ങ്ങി​ല്‍ അ​ജ്മാ​നി​ലെ സി.​ബി.​എ​സ്.​ഇ സ്കൂ​ളു​ക​ളി​ലെ പ്രി​ന്‍സി​പ്പ​ല്‍മാ​രെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ക്കും. നി​ര​വ​ധി വി​ശി​ഷ്ട വ്യ​ക്തി​ക​ള്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ക്കും. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് അ​ധ്യാ​പ​ക​ര്‍ അ​വ​ത​രി​പ്പി​ക്കു​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി​യും ന​ട​ക്കു​മെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്‍ സ​ലാ​ഹ്, ജ​ന. സെ​ക്ര​ട്ട​റി രൂ​പ്‌ സി​ദ്ധു എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Tags:    
News Summary - Ajman Indian Association honors teachers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.