സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിൽ ‘ബേക്ക് ആൻഡ് ബോണ്ട്’ കേക്ക് മിക്സിങ് സെറിമണിയിൽനിന്ന്
ക്രിസ്മസ് മധുരത്തിന് തുടക്കം; സഫാരിയിൽ കേക്ക് മിക്സിങ് ആഘോഷം
ഷാര്‍ജ: ക്രിസ്മസ് സീസണിലേക്കുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ട് സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്‍റെ ബേക്കറി വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ‘ബേക്ക് ആൻഡ് ബോണ്ട്’ പ്ലം കേക്ക് മിക്സിങ് സെറിമണി സംഘടിപ്പിച്ചു. യു.എ.യില്‍ ആദ്യമായാണ് 15 മീറ്റര്‍ നീളത്തില്‍ ഒരു ഹൈപ്പര്‍മാര്‍ക്കറ്റ് 25ഓളം പ്രൊഫഷനല്‍ ഷെഫുമാര്‍ 5000 കിലോഗ്രാം പ്ലം കേക്ക് തയാറാക്കുന്നതിനാവശ്യമായ മിശ്രിതം ഒരുക്കിയത്.
ക്രിസ്മസിന് മുന്നോടിയായി നടത്തുന്ന പരമ്പരാഗത കേക്ക് മിക്സിങ് ചടങ്ങിന്‍റെ ഭാഗമായാണ് പരിപാടി ഒരുക്കിയത്. ഡ്രൈ ഫ്രൂട്ട്‌സ്, കശുവണ്ടി, ഈന്തപ്പഴം, ഉണക്ക മുന്തിരി, ചെറി, വിവിധ സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങി ഏകദേശം 15 ഇനം പ്രീമിയം ചേരുവകളാണ് മിക്സിങ്ങിനായി ഉപയോഗിച്ചത്. ചടങ്ങില്‍ സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ഷമീം ബക്കര്‍, ഷാഹിദ് ബക്കര്‍ തുടങ്ങിയവരും മറ്റു മാനേജ്‌മെന്‍റ് സ്റ്റാഫ് പ്രതിനിധികളും സന്നിഹിതരായി.
നീളമേറിയ പ്ലം ടോര്‍ട്ട് കേക്കിന് മുകളില്‍ അതിഥികള്‍ ഐസിങ് ഷുഗര്‍ വിതറിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് ഷെഫുകള്‍ പരമ്പരാഗത രീതിയില്‍ ചേരുവകളില്‍ ഗരം മസാല വിതറി, മുന്തിരി ജ്യൂസ്, ഓറഞ്ച് ജ്യൂസ് എന്നിവ ചേര്‍ത്തശേഷം കേക്ക് മിക്സിങ് ആരംഭിച്ചു. തയാറാക്കിയ മിശ്രിതം ആവശ്യമായ കാലയളവില്‍ പാകപ്പെടുത്തി പിന്നീട് സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്‍റെ പ്രത്യേക ക്രിസ്മസ് പ്ലം കേക്കുകള്‍ തയാറാക്കുന്നതിനായി ഉപയോഗിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.