അജ്മാന്‍: ഇൗത്തപ്പഴത്തിെൻറ മാധുര്യമൂറും പൈതൃകവും പാരമ്പര്യവും ആഘോഷമാക്കുന്ന അജ്മാന്‍ ലിവ ഈത്തപ്പഴ മേള 25 ന് തുടങ്ങും. മേളയുടെ അഞ്ചാം പതിപ്പാണ് ഇത്. ഇൗ മാസം 25 മുതൽ 28 വരെ അല്‍ ജറഫിലെ എമിറേറ്റ്സ് ഹോസ്പിറ്റാലിറ്റി സെൻററിലാണ് മേള നടക്കുന്നത്. അജ്മാന്‍ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയുടെ രക്ഷാകർതൃത്വത്തിൽ അജ്മാൻ ടൂറിസം ഡിപ്പാർട്ട്മെൻറ് ആണ് മേള സംഘടിപ്പിക്കുന്നത്.
തദ്ദേശീയ കർഷകർ തങ്ങളുടെ ഉത്പന്നങ്ങൾ മേളയില്‍ പ്രദര്‍ശിപ്പിക്കും.
ഏറ്റവും പുതിയ രീതികളും സാങ്കേതികവിദ്യകളും കൃഷിക്കാർക്കും സന്ദർശകർക്കും പരിചയപ്പെടാൻ ഏറ്റവും മികച്ച വേദികളിലൊന്നാണിത്. കുടുംബങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കും ഏറെ വിനോദകരമായി ഒരുക്കുന്ന മേള കാണാൻ 15,000 ത്തോളം പേര്‍ എത്തുമെന്നാണ് കണക്കാക്കുന്നത്.
ഉദ്ഘാടന ദിനം രാവിലെ പത്തിന് ആരംഭിക്കുന്ന മേള രാത്രി പതിനൊന്നു വരെ നീളും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകീട്ട് നാലു മുതല്‍ പതിനൊന്ന് വരെയാണ് മേള സമയം. കുട്ടികള്‍ക്കായി കലാ സാംസ്കാരിക മത്സരങ്ങളുണ്ടാവും.
മേള കാണാനെത്തുന്നവർക്ക് നറുക്കെടുപ്പിലൂടെ വലിയ സമ്മാനങ്ങളും നൽകുന്നുണ്ട്. പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.