അജ്മാന്:അജ്മാന് വിനോദ സഞ്ചാര വികസന വകുപ്പ് സംഘടിപ്പിക്കുന്ന ആറാമത് ലിവ ഈത്തപ്പഴ മേളക്ക് തുടക്കമായി. അജ്മാന് ജറഫിലെ എമിരേറ്റ്സ് ഹോസ്പിറ്റാലിറ്റി സെൻററില്‍ ആരംഭിച്ച മേള അജ്മാന് കിരീടാവകാശി അമ്മാര്‍ ബിന്‍ ഹുമൈദ് റാഷിദ് അല്‍ നുഐമി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ കര്‍ഷകര്‍ ഉത്പാദിപ്പിച്ച വ്യത്യസ്ത തരം ഈത്തപ്പഴങ്ങള്‍ ചതുർദിനമേളയിൽ പ്രദർശിപ്പിക്കും.
ഇതോടൊപ്പം അജ്മാന് വിനോദ സഞ്ചാര വികസന വകുപ്പ് ഹത്ത നഗരസഭയുടെ സഹകരണത്തോടെ തേന്‍ പ്രദര്‍ശനവും സംഘടിപ്പിക്കുന്നുണ്ട്. രാജ്യത്തെ കര്‍ഷകരുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് വർഷം തോറും മേള സംഘടിപ്പിക്കുന്നത്. വൈകീട്ട് നാലിന് ആരംഭിക്കുന്ന മേള രാത്രി പതിനൊന്ന് വരെ നീണ്ടു നില്ക്കും.15,000 ത്തോളം പേര് പങ്കെടുക്കുമെന്നാണ് സംഘാടകര്‍ കണക്കാക്കുന്നത്.
അജ്മാന് വിനോദ സഞ്ചാര വകുപ്പ് മേധാവി ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ഹുമൈദ് അല്‍ നുഐമി, കാലാവസ്ഥ വ്യതിയാന പാരിസ്ഥിക വകുപ്പ് മന്ത്രി താനി ബിന്‍ അഹമദ് അല സൈദി, തുടങ്ങി രാജ്യത്തെ പ്രധാന കര്‍ഷകര്‍, ഈത്തപ്പഴ സംരംഭകര്‍ അടക്കം നിരവധി പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഉദ്ഘാടന ശേഷം അമ്മാര്‍ അല്‍ നുഐമി പ്രദര്‍ശന സ്റ്റാളുകള്‍ സന്ദര്‍ശിക്കുകയും രാജ്യത്തെ കര്‍ഷകരുമായി സംവദിക്കുകയും ചെയ്തു. സന്ദര്‍ശകര്‍ക്കുള്ള പ്രവേശനം സൗജന്യമാണ്. മേള ഇൗ മാസം മൂന്നിന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.