വൈ​വി​ധ്യ​ങ്ങ​ളു​ടെ അ​ജ്മാ​ന്‍ സി​റ്റി സെ​ന്‍റ​ര്‍ ഇ​ന്‍ഡോ​ര്‍ റ​ണ്‍

സ്കൂളുകൾ അവധി പ്രഖ്യാപിച്ചെങ്കിലും വേനൽ കടുത്തതോടെ കുട്ടികൾക്കും മുതിർന്നവർക്കും പുറംകാഴ്ചകൾ ആസ്വദിക്കാൻ കഴിയാത്ത അവസ്ഥയാണ്. പലരും മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്തതിനാൽ സ്വന്തം നാടുകളിലേക്ക് പോയെങ്കിലും വിമാന ടിക്കറ്റ് നിരക്ക് താങ്ങാവുന്നതിലും അപ്പുറമായതോടെ കൂടുതൽ പേരും വീടുകളിൽ തന്നെ ഒതുങ്ങുകയായിരുന്നു. ഇവർക്കായി ഇൻഡോർ ഗെയിമുകളും മറ്റ് ആഘോഷ പരിപാടികളും സംഘടിപ്പിക്കുകയാണ് അജ്മാൻ വിനോദ സഞ്ചാരവകുപ്പ്. അത്തരത്തിൽ വിത്യസ്തമാർന്നതും വൈവിധ്യങ്ങളോടെയുമുള്ള ഒരു മത്സരം പ്രഖ്യാപിച്ചിരിക്കുകയാണ് അജ്മാന്‍ വിനോദ സഞ്ചാര വികസന വകുപ്പ്.

വേനൽക്കാലത്ത് വീടുകളിൽ ഒതുങ്ങിക്കൂടുന്നവർക്കിടയിൽ ശാരീരിക വ്യായാമം പ്രോത്സാഹിപ്പിക്കുന്നതിന് വിത്യസ്തമായ രീതിയില്‍ ഓട്ട മത്സരമാണ് വകുപ്പ് ഇത്തവണ സംഘടിപ്പിക്കുന്നത്. പുറത്തെ ചൂടിന്‍റെ കാഠിന്യം കൂടുന്നതിനനുസരിച്ച് ആളുകള്‍ പുറത്തിറങ്ങുന്നത് കുറയുന്ന സമയത്ത് ശീതീകരിച്ച അജ്മാന്‍ സിറ്റി സെന്‍ററില്‍ വിവിധ പ്രായക്കാര്‍ക്കായി സംഘടിപ്പിച്ച ഓട്ട മത്സരം ഏറെ വിത്യസ്തമാവുകയാണ്.

അൽ ഖുദ്ര സ്‌പോർട്‌സ് ഇവന്‍റുകളുമായും സിറ്റി സെന്‍റർ അജ്മാനുമായും സഹകരിച്ച് വിനോദ സഞ്ചാര വികസന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അജ്മാന്‍ സിറ്റി സെന്‍റര്‍ ഇന്‍ഡോര്‍ റണ്‍ മൂന്നാം പതിപ്പ് ആഗസ്റ്റ് ആറിന് അരങ്ങേറും. സിറ്റി സെന്‍റർ അജ്മാനിലെ ഇൻഡോർ റണ്ണിങ്ങില്‍ പ്രായത്തിനും കഴിവുകൾക്കും അനുയോജ്യമായ വൈവിധ്യമാർന്ന മത്സര വിഭാഗങ്ങളിൽ പങ്കെടുക്കാനുള്ള അവസരം നൽകുന്നുണ്ട്. മുതിർന്നവർക്ക് രണ്ട് പ്രധാന ദൂരങ്ങളാണ്. 14 വയസ്സിന് മുകളിലുള്ളവര്‍ക്ക് എട്ട് കിലോമീറ്ററും എട്ട് വയസും അതിൽ കൂടുതലുമുള്ളവർക്ക് പങ്കെടുക്കാവുന്ന നാലു കിലോമീറ്റർ ഓട്ടവും.

ഏഴു വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ജൂനിയർ 800 മീറ്റർ മത്സരവുമുണ്ട്. ആഗസ്റ്റ് ആറിന് രാവിലെ മത്സരങ്ങള്‍ ആരംഭിക്കും. 800 മീറ്റർ ജൂനിയര്‍ വിഭാഗത്തില്‍ മത്സരിക്കാന്‍ 75 ദിര്‍ഹവും മുതിര്‍ന്നവര്‍ക്കുള്ള എട്ട് കിലോമീറ്റര്‍, നാലു കിലോമീറ്റര്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ 75 മുതല്‍ 99 ദിര്‍ഹം വരെയാണ് രജിസ്ട്രേഷന്‍ ഫീസ്‌ ഈടാക്കുന്നത്. വിജയിക്കുന്നവർക്ക് മികച്ച സമ്മാനങ്ങളും വകുപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. ആദ്യ രണ്ട് പതിപ്പുകളും ജന പങ്കാളിത്തം കൊണ്ട് വൻ വിജയമായ സാഹചര്യത്തിലാണ് ഇൻഡോർ റൺ മൂന്നാം പതിപ്പ് നടത്തുന്നത്. ശാരീരികക്ഷമത വർധിപ്പിക്കുന്നതോടൊപ്പം കുട്ടികൾക്കും മുതിർന്നവർക്കും വേനൽകാലം സന്തോകരമാക്കുകയെന്നാണ് ലക്ഷ്യം.

Tags:    
News Summary - Ajman city center run

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.