അജ്മാനിലെ കടൽത്തീര അപകടങ്ങൾ കുറഞ്ഞു

അജ്മാന്‍ :  സുരക്ഷ സംവിധാനങ്ങള്‍ ശക്തമാക്കിയതിനെ തുടര്‍ന്ന്‍ അജ്മാന്‍ കടല്‍ തീരത്ത് അപകടങ്ങള്‍ കുറഞ്ഞു. ഈ വര്‍ഷത്തി​​െൻറ ആദ്യ പകുതിയില്‍ ഉണ്ടായ പത്ത് അപകടങ്ങളില്‍ മൂന്ന് പേര്‍ മരിക്കുകയും രണ്ടു പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്​തിരുന്നു. മുന്‍ കാലങ്ങളിലെ നിരക്ക് വെച്ച് ഇത് വളരെ കുറവാണ്. അധികൃതര്‍ നടപ്പിലാക്കിയ മെച്ചപ്പെട്ട  സുരക്ഷാ ക്രമീകരണങ്ങളാണ് അപകട നിരക്ക് കുറയാന്‍ കാരണമെന്ന്  അജ്മാന്‍ സിവിൽ ഡിഫൻസ് ഫയർ സ്​റ്റേഷന്‍ ഡയറക്ടറായ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അലി ജുമൈറ പറഞ്ഞു. 

കഴിഞ്ഞ വർഷം ഇതേ കാലയളവില്‍ മൂന്ന് പേര്‍ മരിക്കുകയും ഒന്‍പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രക്ഷാ പ്രവര്‍ത്തന വിഭാഗത്തി​​െൻറ ശക്തമായ പ്രവര്‍ത്തനമാണ് ഈ നേട്ടം കൈവരിക്കാന്‍ കാരണം. അപകടകരമായ ശക്തമായ കാറ്റ്​,  ഉയർന്ന തിരമാലകള്‍ ഉണ്ടാവാനുള്ള സാധ്യത, കടലിലെ അപകടകരമായ ചുറ്റുപാടുകൾ തുടങ്ങിയവയെക്കുറിച്ച് നീന്തൽക്കാരെയും കടലില്‍ പോകുന്നവര്‍ക്കും  വ്യക്തമായി  നിര്‍ദേശം നല്‍കാന്‍    കാലാവസ്ഥ നിരീക്ഷണത്തിലൂടെ സാധ്യമാകുന്നുണ്ട്.

അപകടകരമായ സ്ഥലങ്ങളിൽ നീന്തരുതെന്നും  രാത്രി വൈകി നീന്താൻ പാടില്ല എന്നുമുള്ള  റെസ്ക്യൂ സംഘത്തിന്റെ നിർദ്ദേശങ്ങൾ പലരും പാലിക്കാത്തതാണ് പലപ്പോഴും  അപകടങ്ങള്‍ക്ക് കാരണമെന്ന്  ജനറൽ മുഹമ്മദ് അലി ജുമൈറ പറഞ്ഞു. അപകടം ലഘൂകരിക്കുന്നതിന്റെ ഭാഗമായി   സിവിൽ ഡിഫൻസ് പൊതുജനങ്ങൾക്കിടയിൽ ലഘുലേഖകള്‍  വിതരണം ചെയ്യുന്നുണ്ട്.


 

Tags:    
News Summary - ajman accident-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.