ദുബൈ: വീട്ടുജോലിക്കെത്തിയ ഏഴ് ഏഷ്യൻ സ്ത്രീകളെ വിമനത്താവളത്തിൽ നിന്ന് തട്ടിെക്കാണ്ടുപോയ സംഭവത്തിൽ വിചാരണ തുടങ്ങി. 29 വയസുള്ള ഇൗജിപ്ഷ്യൻ പൗരനാണ് പ്രതി. കഴിഞ്ഞ വർഷം ആഗസ്റ്റ് 27 നാണ് ഇയാൾക്കെതിരെ കേസെടുത്തത്. റിക്രൂട്ട്മെൻറ് കമ്പനിയുടെ പി.ആർ.ഒ. ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സ്ത്രീകളുമായി പോയത്. ഇവർക്ക് വിവിധ വീടുകളിൽ ജോലി വാഗ്ദാനം ചെയ്ത ഇയാൾ ഇവരുടെ പാസ്പോർട്ടുകളും കൈക്കലാക്കി.
തുടർന്ന് ദുബൈയിലെ മുറിയിൽ പൂട്ടിയിട്ടു. റിക്രൂട്ട്മെൻറ് ഒാഫീസിലെ ആളാണെന്ന് പറഞ്ഞും േജാലിക്കാരുടെ തൊഴിൽ കരാറുകൾ വ്യാജമായി തയാറാക്കിയും ഇയാൾ ഇവ കാട്ടി നാല് പേരുടെ കൈയ്യിൽ നിന്ന് പണം തട്ടിയതായും ആരോപണമുണ്ട്. അജ്മാനിലെ റിക്രൂട്ട്മെൻറ് ഒാഫീസിലേക്ക് പോകാൻ കാത്തിരിക്കവെയാണ് ഇവർ ചതിയിൽ പെടുന്നത്. മൂന്ന് ദിവസത്തെ തടങ്കലിന് ശേഷം രക്ഷപ്പെട്ട സ്ത്രീകൾ ടാക്സിയിൽ അജ്മാനിലെ ഒാഫീസിൽ എത്തുകയായിരുന്നു.
ഭക്ഷണം നൽകാൻ മുറിയിലെത്തിയിരുന്ന എത്യോപ്യൻ വനിത മുറി പൂട്ടാൻ മറന്ന സമയത്താണ് ഇവർ രക്ഷപ്പെട്ടത്. ഇൗ സ്ത്രീകളിൽ ഒരാളെ ജോലിക്ക് നൽകാമെന്ന് വിശ്വസിപ്പിച്ച് 12500ദിർഹം തട്ടിയതായി സ്വദേശി യുവാവും ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. അബൂദബിയിലെ വീട്ടിലെത്തി പ്രതി ചില രേഖകൾ കാട്ടിയതായും ഇദ്ദേഹം േപ്രാസിക്യൂഷനെ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.