Posted On
date_range Updated On
date_range കാർട്ടൻ ബോക്സുകൾക്ക് നിയന്ത്രണം കടുപ്പിച്ച് വിമാനക്കമ്പനികൾ
അൽഐൻ: വിമാനക്കമ്പനികൾ കാർട്ടൻ ബോക്സുകൾക്കുള്ള നിയന്ത്രണം വർധിപ്പിക്കുന്നു. നിലവിൽ ഗൾഫ് എയർ എല്ലാ റൂട്ടിലേക്കും കാർട്ടൻ ബേക്സുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയതിനു പിന്നാലെ എയർ അറേബ്യ ബംഗ്ലാദേശ് റൂട്ടിലേക്കു മാത്രമായി നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഗോ ഫസ്റ്റിന് ഒരു യാത്രക്കാരന് പരമാവധി ഒരു കാർട്ടൻ ബോക്സ് എന്ന നിയന്ത്രണമുണ്ടായിരുന്നു. ക്രമേണ ബാഗ്, ട്രോളി ബാഗ്, സ്യൂട്കേസ് എന്നിവ മാത്രമേ യാത്രക്ക് സാധിക്കുകയുള്ളൂ എന്ന അവസ്ഥ വരാൻ സാധ്യതയുണ്ട്. കാർട്ടൻ ബോക്സ് കാർഗോക്കു മാത്രമായി പരിമിതപ്പെടുത്തിയേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.